ക്രിക്കറ്റ് ചരിത്രത്തിലേക്ക് ഇടിച്ചുകയറി സ്‌കോട്‌ലാന്‍ഡിന്റെ സൂപ്പര്‍സ്റ്റാര്‍; കൊണ്ടുപോയത് ഇടിവെട്ട് റെക്കോഡ്
Sports News
ക്രിക്കറ്റ് ചരിത്രത്തിലേക്ക് ഇടിച്ചുകയറി സ്‌കോട്‌ലാന്‍ഡിന്റെ സൂപ്പര്‍സ്റ്റാര്‍; കൊണ്ടുപോയത് ഇടിവെട്ട് റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd July 2024, 7:45 pm

ഐ.സി.സിയുടെ സി.ഡബ്ല്യു.സി ലീഗില്‍ ഒമാനിനെതിരെ സ്‌കോട്‌ലാന്‍ഡിന് 8 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ഫോര്‍ത്തില്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ഏകദിന മത്സരത്തില്‍ ടോസ് നേടിയ സ്‌കോട്‌ലാന്‍ഡ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഒമാനെ 21.4 ഓവറില്‍ വെറും 91 റണ്‍സിനാണ് സ്‌കോട്‌ലാന്‍ഡ് തകര്‍ത്തത്. മറുപടി ബാറ്റിങ്ങില്‍ 17.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു സ്‌കോട്‌ലാന്‍ഡ്.

സ്‌കോട്‌ലാന്‍ഡിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് ചാര്‍ലി കാസെല്‍ ആണ്. 5.4 ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 21 റണ്‍സ് വഴങ്ങി ഏഴു വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 3.71 എന്ന തകര്‍പ്പന്‍ എക്കണോമിയിലാണ് ചാര്‍ലി പന്ത് എറിഞ്ഞത്. ഇതോടെ ഏകദിന ക്രിക്കറ്റിന്റെ തകര്‍പ്പന്‍ റെക്കോഡിലേക്കാണ് താരം ഇടിച്ചു കയറിയത്. പുരുഷ ഏകദിനത്തില്‍ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ ആകാനാണ് താരത്തിന് സാധിച്ചത്.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍, താരം, എതിരാളി, വര്‍ഷം

7/21 ചാര്‍ലി കാസെല്‍ (സ്‌കോട്‌ലാന്‍ഡ്) – ഒമാന്‍ – 2024

6/16 കഗിസോ രബാദ (സൗത്ത് ആഫ്രിക്ക) – ബംഗ്ലാദേശ് – 2015

6/22 ഫിഡല്‍ എഡ്വേഡ്‌സ് ( വെസ്റ്റ് ഇന്‍ഡീസ്) -സിംബാബ് വേ – 2023

5/15 -ജാന്‍ ഫ്രൈലിങ്ക് (നമീബിയ) – ഒമാന്‍ -2019

മത്സരത്തില്‍ കറിയ്, ബ്രണ്ടന്‍ മക്കല്ലം, ഗവിന്‍ മെയിന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി. ഒമാന്‍ വേണ്ടി വിക്കറ്റ് കീപ്പറും ഓപ്പണറുമായ പ്രാത്ഥിക്ക് അതവാള്‍ 34 റണ്‍സ് നേടി മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. താരത്തിന് പുറമേ മെഹറാന്‍ ഖാന്‍ 17 റണ്‍സും നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സ്‌കോട്‌ലാന്‍ഡിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ബ്രണ്ടന്‍ മക്കല്ലമാണ്. 43 പന്തില്‍ 37 റണ്‍സ് ആണ് താരം നേടിയത്. താരത്തിന്റെ കൂടെ ക്യാപ്റ്റന്‍ റിച്ചി ബെറിങ്ടണ്‍ 24 റണ്‍സ് നേടി. ഓപ്പണര്‍ ജോര്‍ജ് മുന്‍സെയ് 23 റണ്‍സ് നേടി പുറത്തായപ്പോള്‍ ചാര്‍ലി ടീര്‍ 4 റണ്‍സിനുമാണ് പുറത്തായത്.

 

Content Highlight: Charlie Cassel In Great Record Achievement In ODI Cricket