| Friday, 26th July 2024, 8:10 pm

ലോക ചാമ്പ്യന്‍മാര്‍ക്കെതിരെ കളിക്കുക എന്നത് വലിയ വെല്ലുവിളി, പക്ഷേ...; വമ്പന്‍ പ്രസ്താവനയുമായി ലങ്കന്‍ നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനാണ് കളമൊരുങ്ങുന്നത്. മൂന്ന് ടി-20കളും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ഇതില്‍ ടി-20 പരമ്പരയാണ് ആദ്യം നടക്കുന്നത്.

രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങിയതോടെ സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ ടി-20 ഫോര്‍മാറ്റിലെ ക്യാപ്റ്റന്‍സിയേല്‍പ്പിച്ചിരിക്കുന്നത്. ശുഭ്മന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍.

സൂപ്പര്‍ താരം ചരിത് അസലങ്കക്ക് കീഴിലാണ് ശ്രീലങ്ക പടയൊരുക്കുന്നത്.

ഇപ്പോള്‍ ഇന്ത്യയെ നേരിടുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് അസലങ്ക. ലോക ചാമ്പ്യന്‍മാരായ ഇന്ത്യയ നേരിടുന്നത് പ്രയാസമേറിയ കാര്യമാണെന്നും എന്നാല്‍ ഏത് വെല്ലുവിളികള്‍ നേരിടാനും തങ്ങള്‍ തയ്യാറാണെന്നും അസലങ്ക പറഞ്ഞു.

‘ലോക ചാമ്പ്യന്‍മാര്‍ക്കെതിരെ (ഇന്ത്യക്കെതിരെ) കളിക്കുകയെന്നത് വളരെ വലിയ വെല്ലുവിളിയാണ്. എന്നാല്‍ ആ വെല്ലുവിളി നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്. ഈ പരമ്പരക്കായി ഞങ്ങള്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്,’ അസലങ്ക പറഞ്ഞു.

ജൂലൈ 27 മുതലാണ് പര്യടനത്തിലെ ടി-20 പരമ്പര ആരംഭിക്കുന്നത്. പല്ലേക്കലെയാണ് വേദി.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, ടി-20 പരമ്പര

ആദ്യ മത്സരം: ജൂലൈ 27, ശനി – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.

രണ്ടാം മത്സരം: ജൂലൈ 28, ഞായര്‍ – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.

അവസാന മത്സരം: ജൂലൈ 30, ചൊവ്വ – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.

ഇന്ത്യ ടി-20 സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, റിങ്കു സിങ്, റിയാന്‍ പരാഗ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്.

ശ്രീലങ്ക ടി-20 സ്‌ക്വാഡ്

അവിഷ്‌ക ഫെര്‍മാണ്ടോ, ചരിത് അസലങ്ക (ക്യാപ്റ്റന്‍), കാമിന്ദു മെന്‍ഡിസ്, പാതും നിസങ്ക, ചാമിന്ദു വിക്രമസിംഗെ, ദാസുന്‍ ഷണക, വാനിന്ദു ഹസരങ്ക, ദിനേഷ് ചണ്ഡിമല്‍ (വിക്കറ്റ് കീപ്പര്‍), കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), കുശാല്‍ പെരേര (വിക്കറ്റ് കീപ്പര്‍), അസിത ഫെര്‍ണാണ്ടോ, ബിനുര ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുശങ്ക, ദുനിത് വെല്ലാലാഗെ, ദുഷ്മന്ത ചമീര, മഹീഷ് തീക്ഷണ, മതീശ പതിരാന, നുവാന്‍ തുഷാര.

ടി-20 പരമ്പരക്ക് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യ ശ്രീലങ്കക്കെതിരെ കളിക്കും. രോഹിത് ശര്‍മയാണ് നായകന്‍. വിരാട് കോഹ്‌ലിയടക്കമുള്ള സീനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ടീമൊരുക്കിയിരിക്കുന്നത്.

ആറ് മാസമകലെ നടക്കാനിരിക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള കര്‍ട്ടന്‍ റെയ്‌സര്‍ കൂടിയാണ് ഈ മത്സരം.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, ഏകദിന പരമ്പര

ആദ്യ മത്സരം: ഓഗസ്റ്റ് 2, വെള്ളി – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

രണ്ടാം മത്സരം: ഓഗസ്റ്റ് 4, ഞായര്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

അവസാന മത്സരം: ഓഗസ്റ്റ് 7, ബുധന്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

ഇന്ത്യ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ.

Content Highlight:  Charith Asalanka about India’s Sri Lankan tour

We use cookies to give you the best possible experience. Learn more