| Wednesday, 3rd June 2020, 8:50 am

ഐ.എന്‍.എക്സ് മീഡിയ കേസ്: പി. ചിദംബരത്തിനെതിരെ ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തു  

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:  ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായിരുന്ന  പി. ചിദംബരത്തിനെതിരെയും മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരേയും ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തതായി എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ അറിയിച്ചു.ലോക് ഡൗണിന് ശേഷം കോടതികളുടെ പ്രവര്‍ത്തനം പഴയപടി ആയാല്‍ തുടര്‍ന്ന് നടിപടികള്‍ സ്വീകരിച്ചു തുടങ്ങുമെന്നാണ് സൂചനകള്‍.

2017 ലാണ് ഒന്നാം യു.പി.എയുടെ കാലത്ത് ഐ.എന്‍.എക്സ്. മീഡിയയ്ക്ക് വിദേശത്തുനിന്ന് 305 കോടിരൂപയുടെ നിക്ഷേപത്തിനായി വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡ് ചട്ടം ലംഘിച്ച് അനുമതി നല്‍കിയെന്ന പരാതിയില്‍ സി.ബി.ഐ കേസെടുത്തത്. അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം വഴിവിട്ട സഹായം നല്‍കിയെന്നാണ് ആരോപണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2018 ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ചിദംബരത്തെ ചോദ്യം ചെയ്യാന്‍ സമന്‍സ് അയച്ചു. എന്നാല്‍  2018 മെയ് 30ന് സി.ബി.ഐ അഴിമതിക്കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായും ജൂലായ് 23 ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ചിദംബരം ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2019 ജനുവരി 25ന് രണ്ട് കേസുകളിലുമുള്ള മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുകയും ഓഗസ്റ്റ് 20 ന് മുന്‍ജാമ്യാപേക്ഷ തള്ളുകയും ചെയ്തു. ഓഗസ്റ്റ് 21 ന് പി. ചിദംബരത്തെ സി.ബി.ഐ അറസ്റ്റു ചെയ്തു.
അറസ്റ്റിന് ശേഷം ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തിരിക്കുന്നത്.

We use cookies to give you the best possible experience. Learn more