പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മുന്‍നിര്‍ത്തി വ്യാജവാര്‍ത്ത ചമച്ചുവെന്ന കേസ്; ഏഷ്യാനെറ്റ് പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം
Kerala News
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മുന്‍നിര്‍ത്തി വ്യാജവാര്‍ത്ത ചമച്ചുവെന്ന കേസ്; ഏഷ്യാനെറ്റ് പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th May 2024, 9:02 am

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മുന്‍നിര്‍ത്തി വ്യാജവാര്‍ത്ത ചമച്ചുവെന്ന കേസില്‍ ഏഷ്യാനെറ്റ് പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം. ഏഷ്യാനെറ്റ് ജീവനക്കാരിയുടെ മകളെ ഉപയോഗിച്ച് പോക്‌സോ കേസിലെ ഇരയെന്ന നിലയില്‍ വ്യാജ വീഡിയോ നിര്‍മിച്ചുവെന്നാണ് കേസ്.

ഏഷ്യാനെറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസി. എഡിറ്റര്‍ കെ. ഷാജഹാന്‍, റിപ്പോട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, വിനീത് ജോസ്, വി.പി. മുരളീധരന്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കുറ്റപത്രം.

ക്രൈംബ്രാഞ്ച് അസി. കമ്മീഷണര്‍ വി. സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചരിക്കുന്നത്

കോഴിക്കോട് അഡീഷണല്‍ ജില്ല ആന്റ് സെഷന്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യ ഘട്ടത്തില്‍ കേസിലെ അന്വേഷണം കസബ പൊലീസിനായിരുന്നു. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Content Highlight: Charge sheet against Asianet workers in the case of spreading fake news using a minor girl