2023 ഓസ്‌കാര്‍ പുരസ്‌കാര വേദിയിലെ ഒരു ഹൈലൈറ്റായിരുന്നു ആര്‍.ആര്‍.ആര്‍ സിനിമയിലെ നാട്ടു നാട്ടു എന്ന പാട്ടിന്റെ ലൈവ് പെര്‍ഫോമന്‍സ്. ബോളിവുഡ് താരം ദീപിക പദുക്കോണാണ് വേദിയില്‍ പാട്ടിനെ പരിചയപ്പെടുത്തിയത്.
നാട്ടു നാട്ടു പെര്‍ഫോം ചെയ്യാന്‍ രാം ചരണിനേയും ജൂനിയര്‍ എന്‍.ടി.ആറിനേയുമായിരുന്നു ക്ഷണിച്ചിരുന്നത്. എന്നാല്‍ രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും വേദിയില്‍ പെര്‍ഫോം ചെയ്തിരുന്നില്ല. ഇരുവരും ഡാന്‍സ് കളിക്കാതിരുന്നതിന് പിന്നാലെ കാരണം വ്യക്തമാക്കുകയാണ് ഓസ്‌കാര്‍ ചടങ്ങുകളുടെ പ്രൊഡ്യൂസര്‍മാരില്‍ ഒരാളായ രാജ് കപൂര്‍.
‘ആ സ്റ്റേജ് പെര്‍ഫോമന്‍സിലെ താരങ്ങളാവേണ്ടിയിരുന്നത് രാം ചരണും ജൂനിയര്‍ എന്‍.ടി.ആറുമായിരുന്നു. ടീമിന് യു.എസിലേക്ക് വരാന്‍ വിസ നല്‍കാനും പെര്‍ഫോം ചെയ്യാനുമുള്ള എല്ലാ സൗകര്യങ്ങളും അധികൃതര്‍ ചെയ്തിരുന്നു. ഇന്ത്യയിലും ലോസ് ആഞ്ചലസിലുമുള്ള കൊറിയോഗ്രഫി ടീമുമായി സൂം കോളുകള്‍ ചെയ്തു. ഇന്ത്യയിലെ ടീമുമായി കാസ്റ്റിങ്ങും കോസ്റ്റിയൂം ഡിസൈന്‍സും സ്‌റ്റേജ് അറേഞ്ച്‌മെന്റ്‌സും ചെയ്തു.
ഫെബ്രുവരിയിലാണ് രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും ചടങ്ങിന് വരുമെന്ന വിവരം ഞങ്ങള്‍ അറിയുന്നത്. എന്നാല്‍ ലൈവ് പെര്‍ഫോമന്‍സ് സ്‌റ്റേജില്‍ അവതരിപ്പിക്കാന്‍ അവര്‍ക്ക് സാധ്യമല്ലായിരുന്നു. അവര്‍ക്കത് കംഫര്‍ട്ടബിളല്ലായിരുന്നു. അവരുടെ മറ്റ് പ്രൊഫഷണല്‍ കമ്മിറ്റ്‌മെന്റുകള്‍ കൊണ്ടും റിഹേഴ്‌സലിന് വേണ്ടത്ര സമയം ലഭിക്കാത്തതിനാലുമാണ് അതിന് മാറ്റം വന്നത്.
ഒറിജിനല്‍ പാട്ട് രണ്ട് മാസം കൊണ്ടാണ് റിഹേഴ്‌സല്‍ പൂര്‍ത്തിയാക്കിയത്. 15 ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. ലോസ് ആഞ്ചലസില്‍ നിന്നുമുള്ള പ്രൊഫഷണല്‍ ഡാന്‍സേഴ്‌സ് 18 മണിക്കൂറുകള്‍ കൊണ്ടാണ് ഡാന്‍സ് പഠിച്ച് ഓസ്‌കാര്‍ വേദിയില്‍ അവതരിപ്പിച്ചത്,’ രാജ് കപൂര്‍ പറഞ്ഞു.
Content Highlight: Ram Charan and Junior NTR were initially invited to perform naattu naattu song in oscar stage