മഞ്ജു വാര്യര്‍, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സന്തോഷ് ശിവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാത്ത ചിത്രത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
എന്‍ഗേജിംഗായ തിരക്കഥയോ നല്ല മേക്കിംഗോ ഇല്ലാത്ത ചിത്രം തങ്ങളുടെ ക്ഷമയെയാണ് പരീക്ഷിക്കുന്നതെന്ന് പ്രേക്ഷകര്‍ പറയുന്നു. ചിത്രത്തില്‍ പേക്ഷകര്‍ക്ക് അരോചകമായ നിരവധി ഘടകങ്ങളാണ് ഉള്ളത്. ഇതില്‍ എടുത്ത് പറയേണ്ടത് വില്ലന്മാരാണ്.
വെറൈറ്റി വില്ലന്മാരാണ് ജാക്ക് ആന്‍ഡ് ജില്ലിലേത്. സിനിമയിലെ കോമഡികളൊക്കെ ഏശാതെ പോയപ്പോള്‍ ഈ വില്ലന്മാരുടെ സീരിയസ് ഡയലോഗും പേടിപ്പിക്കാന്‍ നോക്കുന്ന കുറെ ഭാവങ്ങളും നല്ല കോമഡിയായി.
പ്രധാന വില്ലന്‍ പ്രായമായ ഒരു മജീഷ്യനാണ്. ഇയാള്‍ ഒരു കുട്ടിയെ കല്യാണം കഴിക്കാന്‍ നോക്കുന്നുണ്ട്, മാജിക് കാണിക്കുന്നുണ്ട്, കെമിക്കല്‍ ഫാക്ടറിയൊക്കെ ഉണ്ടാക്കാന്‍ നോക്കുണ്ട്, ഇടക്ക് ഒരു കാര്യവുമില്ലാതെ ആളുകളെ കൊല്ലുന്നുണ്ട്.
ഇയാളുടെ മകനായ അടുത്ത വില്ലന്‍ ഫുള്‍ടൈം നാവിലൊരു ബ്ലേഡും വെച്ചാണ് നടപ്പ്. ഇയാള്‍ സിനിമയുടെ ആദ്യം മുതല്‍ ബേസില്‍ ജോസഫിന്റെ കഥാപാത്രത്തെ ഉപദ്രവിക്കുന്നുണ്ട്. വിചിത്രമായ ഭാവങ്ങളും ചേഷ്ടകളുമാണ് ഈ വില്ലന്‍ കഥാപാത്രത്തിന്റേത്.
അടുത്ത വില്ലനാണ് ഏറ്റവും വെറൈറ്റി. പാല്‍ക്കുപ്പിയാണ് ആളുടെ ഐറ്റം. പാല്‍ പാല്‍ എന്നൊരു പാട്ടൊക്കെ പാടിയാണ് ഇത് കുടിച്ചു നടക്കുന്നത്. വേറൊരു വില്ലനുണ്ട്, ആളെന്തോ ചെയ്യുകയാണ്. ഇവരൊക്കെ ഇടക്ക് വന്ന് കുറെ പേരെ ബുള്ളി ചെയ്യും, കൊല്ലും, മരിക്കും അങ്ങനെ ഒരു രീതിയാണ്. ഇതൊക്കെ എന്തിനാണെന്ന് പ്രേക്ഷകര്‍ ചോദിക്കരുത്.
ഒരു യുക്തിയുമില്ലാതെ വണ്ടര്‍ലാന്റിലെന്ന പോലെ നടക്കുന്ന കഥയില്‍ വില്ലന്മാരും വെറൈറ്റി ആയിക്കോട്ടെയെന്ന് സന്തോഷ് ശിവന്‍ വിചാരിച്ചു കാണും. എന്നാല്‍ ഉദ്ദേശിച്ചതില്‍ നിന്നും തികച്ചും തലതിരിഞ്ഞ ഫലമാണ് ജാക്ക് ആന്‍ഡ് ജില്ലിലെ വില്ലന്മാരുടെ കഥാപാത്രസൃഷ്ടിയില്‍ നടന്നത്.
Content Highlight: characterization of the villains in Jack n jill starring manju warrier