പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമയാണ് അനശ്വര രാജന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ സൂപ്പര്‍ ശരണ്യ. ഒരു പെണ്‍കുട്ടിയുടെ കോളേജ് ജീവിതവും പ്രണയവും സൗഹൃദവുമൊക്കെ മനോഹരമായി ആവിഷ്‌കരിച്ച ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്.
കഴിഞ്ഞ മാര്‍ച്ച് 11ന് ചിത്രം ഒ.ടി.ടി റിലീസായി സീ ഫൈവിലും എത്തിയിരുന്നു. ഇതോടെ ചിത്രം വീണ്ടും ചര്‍ച്ചാ വിഷയമാവുകയാണ്. ഇതില്‍ ഏറ്റവും ശ്രദ്ധ നേടുന്ന ഒരു കഥാപാത്രം മമിത ബൈജു അവതരിപ്പിച്ച സോനയാണ്.
നായികയായ ശരണ്യയുടെ ആത്മാര്‍ത്ഥ സുഹൃത്താണ് സോന. ശരണ്യയോടൊപ്പം എപ്പോഴും കട്ടക്ക് കൂടെ നില്‍ക്കുന്ന കഥാപാത്രമാണ് സോന. സോനാരേ എന്നാണ് കൂട്ടുകാരികള്‍ സോനയെ വിളിക്കുന്നത്. ശരണ്യയെക്കാള്‍ പ്രേക്ഷകപ്രീതി നേടുകയാണ് സോന.
ഒരു പ്രണയ തകര്‍ച്ച നേരിട്ട സോന തന്റെ അനുഭവം കൂട്ടുകാരിക്കുണ്ടാകരുത് എന്നാണ് ആഗ്രഹിക്കുന്നത്. പലവിധ ചര്‍ച്ചകളാണ് സോനയെ പറ്റി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
സിനിഫില്‍ ഗ്രൂപ്പില്‍ ജീവന്‍ കെ. എഴുതിയ കുറിപ്പിങ്ങനെ
‘ശരണ്യയുടെ ആത്മാര്‍ത്ഥ സുഹൃത്തായ സോനയെ സിനിമയില്‍ ഉടനീളം അത്യാവശ്യം ബോള്‍ഡായ പെണ്‍കുട്ടി ആയിട്ടാണല്ലോ കാണിച്ചിരിക്കുന്നത്.
സോന വളരെ ആത്മാര്‍ത്ഥമായി ശരണ്യയുടെ നല്ലതിന് വേണ്ടി, അല്ലെങ്കില്‍ അവള്‍ക്കു തെറ്റ് പറ്റരുത് എന്ന രീതിയില്‍ ആണ് എല്ലാ കാര്യങ്ങള്‍ക്കും കൂടെ നില്‍ക്കുന്നതും.
എന്നാല്‍ ക്ലൈമാക്‌സില്‍, സോന അര്‍ജുന്റെ വിരട്ടല്‍ കേള്‍ക്കുമ്പോ മറുപടി പറയാതെ വായടച്ചു നിന്നത് മാത്രം അതുവരെ ഉള്ള ആ കഥാപാത്രത്തിന്റെ സ്വഭാവത്തോടു മാച്ച് ആയി തോന്നിയില്ല. കുറഞ്ഞ പക്ഷം, ആ സമയത്തു മിണ്ടാതിരുന്ന ശരണ്യയോട് ഉടക്കി എങ്കിലും പോയേനെ എന്നാണ് എന്റെ ഒരിത്’.
അജ്മല്‍ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചത്
‘ശരിക്കും സൂപ്പര്‍ ശരണ്യ എന്നല്ല സൂപ്പര്‍ സോനാരെ എന്ന് ആയിരുന്നു സിനിമക്ക് പേര് കൊടുക്കേണ്ടത്. അമ്മാതിരി പെര്‍ഫോമന്‍സ് ആയിരുന്നു മമിത ബൈജു. ചില നേരത്തെ കൗണ്ടറുകള്‍ & എക്‌സ്‌പ്രേഷന്‍ ഒക്കെ അഴിഞ്ഞാട്ടം തന്നെയായിരുന്നു’.
ശരണ്യയെക്കാള്‍ നന്നായിരുന്നത് സോനയാണെന്ന് അഭിപ്രായവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നു. സൂപ്പര്‍ ശരണ്യയ്ക്ക് മുന്ന് ഓപ്പറേഷന്‍ ജാവ, ഖൊ ഖൊ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ മമിത അവതരിപ്പിച്ചിട്ടുണ്ട്.
Content Highlight: character sona of mamitha in super saranya became a discussion in social media