ഷെയ്ന്‍ നിഗം, സണ്ണി വെയ്ന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ വേല റിലീസ് ചെയ്തിരിക്കുകയാണ്. ശ്യാം ശശി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എം. സജാസാണ്. പൊലീസ് കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് പോകുന്ന ഒരു ത്രില്ലര്‍ സ്‌റ്റോറിയാണ് വേല പറയുന്നത്.
പൊലീസ് സിസ്റ്റം കേന്ദ്രീകരിച്ച് നിരവധി സിനിമകള്‍ ഇതിനോടകം തന്നെ മലയാളത്തില്‍ നിരവധി തവണ പറഞ്ഞുപോയിട്ടുണ്ട്. ആ നിരയിലേക്കാണ് വേലയും ചേര്‍ക്കപ്പെട്ടിരിക്കുന്നത്.
സേനയിലെ അഴിമതിയും അവിശുദ്ധ കൂട്ടുകെട്ടുകളും ഈഗോയുമെല്ലാം വേലയിലും പറഞ്ഞുവെക്കുന്നുണ്ട്. ഗ്രേ ഷേഡുള്ള കഥ പറയുന്ന ചിത്രങ്ങള്‍ അടുത്ത കാലത്ത് പുറത്ത് വന്നിരുന്നു. എന്നാല്‍ വേല ബ്ലാക്ക് ആന്‍ഡ് വൈറ്റ് മോഡിലാണ് നീങ്ങുന്നത്. നല്ലവനായ പൊലീസായ ഉല്ലാസിനെ ഷെയ്ന്‍ നിഗവും തിന്മയുടെ മുഖമായ മല്ലികാര്‍ജുനെ സണ്ണി വെയ്‌നുമാണ് അവതരിപ്പിക്കുന്നത്.
ഇതിന് രണ്ടിനുമിടയിലുള്ള ഗ്രേ ഷേഡുള്ള പൊലീസുകാരനാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ അവതരിപ്പിച്ച എസ്.ഐ. അശോക് കുമാര്‍. വര്‍ഷങ്ങള്‍ നീണ്ട എക്‌സ്പീരിയന്‍സ് അശോകിലെ പൊലീസുകാരനെ ആളറിഞ്ഞ് കളിക്കാന്‍ പഠിപ്പിച്ചിരിക്കുകയാണ്. കെട്ടവനോട് എങ്ങനെ നില്‍ക്കണമെന്നും അയാളില്‍ നിന്നും എന്ത് ലാഭമുണ്ടാക്കാമെന്നും അശോകന് അറിയാം. എന്നാല്‍ അനീതികളോട് പ്രതികരിക്കുന്ന നല്ല പൊലീസുകാരെ തന്നെക്കൊണ്ട് കഴിയുംവിധം സഹായിക്കാനും സംരക്ഷിക്കാനും അയാള്‍ ശ്രദ്ധിക്കുന്നുണ്ട്.
ഒരു ഘട്ടത്തില്‍ നല്ലവനോ കെട്ടവനോ എന്ന് തിരിച്ചറിയാന്‍ കഴിയാനാവാത്ത വിധം ഈ കഥാപാത്രം നമ്മെ ആശയകുഴപ്പിത്തിലാക്കും. നിരവധി ലെയറുകളാല്‍ രൂപപ്പെടുത്തിയ ഒരു മികച്ച കഥാപാത്രമാണ് വേലയിലെ അശോക് കുമാര്‍. ആ കഥാപാത്രത്തെ കറക്ട് മീറ്ററിലാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ അവതരിപ്പിച്ചത്.
മുമ്പ് സ്പിരിറ്റിലെ സമീര്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ച നടനാണ് സിദ്ധാര്‍ത്ഥ്. വേലയിലും മികച്ച പ്രകടനമാണ് സിദ്ധാര്‍ത്ഥ് നടത്തിയത്. അദ്ദേഹത്തിലെ നടനെ ഇനിയും ശരിയായി ഉപയോഗിച്ചിട്ടില്ല. രാഹുല്‍ സദാശിവന്റെ ഭ്രമയുഗത്തിലുള്‍പ്പെടെ ഇനി വരാനാരിക്കുന്ന ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനത്തിനായി കാത്തിരിക്കാം.
Content Highlight: Character and performance of sidharth bharathan in vela movie