| Sunday, 13th May 2018, 11:20 am

ലാലുവിന്റെ മകന്‍ തേജ്പ്രതാപിന്റെ വിവാഹം അലങ്കോലമായി; കല്ല്യാണത്തിന് വന്നവര്‍ ഭക്ഷണവും പാത്രങ്ങളും എടുത്തുകൊണ്ടു പോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ലാലുപ്രസാദ് യാദവിന്റെ മൂത്ത മകന്‍ തേജ്പ്രതാപ് യാദവിന്റെ വിവാഹം അലങ്കോലമായി. വിവാഹത്തിനെത്തിയ ചിലര്‍ വി.ഐ.പി, മാധ്യമ പന്തലുകളിലേക്ക് കടക്കുകയും ഭക്ഷണം കൊള്ളയടിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങളായത്.

ആര്‍.ജെ.ഡി എം.എല്‍.എ ചന്ദ്രിക റായിയുടെ മകന്‍ ഐശ്വര്യ റായിയെയാണ് യാദവ് വിവാഹം ചെയ്തത്. കല്ല്യാണത്തിനായി ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്.

തേജ്പ്രതാപും ഐശ്വര്യയും പരസ്പരം മാലയിട്ടതോടെയാണ് ആര്‍.ജെ.ഡി പ്രവര്‍ത്തകരെന്ന് കരുതുന്ന ചിലര്‍ ഭക്ഷണം എടുത്തത്. ഭക്ഷണം എടുത്ത് കൊണ്ട് പോയവര്‍ക്ക് പിറകെ ആര്‍.ജെ.ഡി പ്രവര്‍ത്തകര്‍ വടിയുമായി ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ചിലര്‍ മാധ്യമപ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്തതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

7000 ആളുകള്‍ക്ക് ഭക്ഷണം ഒരുക്കിയതായി സംഘാടകര്‍ നേരത്തെ പറഞ്ഞിരുന്നു. പക്ഷെ ഇത്രയും വലിയ ജനക്കൂട്ടത്തെ ശ്രദ്ധിക്കാനാളില്ലാത്തതിന്റെ പേരിലാണ് അലങ്കോലമാവാന്‍ കാരണം.

We use cookies to give you the best possible experience. Learn more