Entertainment news
ലാലേട്ടനോട് എന്റെ പടം കണ്ട് അഭിപ്രായം പറയുമോ എന്ന് ചോദിച്ചു; അപ്രതീക്ഷിതമായി അദ്ദേഹമെനിക്ക് മെസേജ് അയച്ചു: ചന്തുനാഥ്‌
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Dec 08, 03:38 pm
Friday, 8th December 2023, 9:08 pm

വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ സിനിമയിൽ തന്റേതായൊരിടം സൃഷ്‌ടിച്ച നടനാണ് ചന്തുനാഥ്‌. മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ തുടങ്ങി ഒരുപാട് താരങ്ങൾ അണിനിരന്ന ചിത്രമായിരുന്നു പതിനെട്ടാം പടി. ചിത്രത്തിൽ ജോയ് എന്ന കഥാപാത്രമാണ് ചന്തുനാഥ്‌ എന്ന നടനെ മലയാളികൾക്ക് സുപരിചിതനാക്കിയത്. 12th മാൻ, മാലിക്, ഇനി ഉത്തരം, ഫീനിക്സ് തുടങ്ങിയ ചിത്രങ്ങളിൽ ചന്തുനാഥ്‌ അഭിനയിച്ചിട്ടുണ്ട്.

അഭിനയിക്കുമ്പോൾ മോഹൻലാൽ തനിക്ക് നൽകിയ ഉപദേശത്തെക്കുറിച്ച് സംസാരിക്കുകയാണ് ചന്തുനാഥ്‌. ഡയലോഗ് ഒന്ന് നിർത്തി പറയണമെന്ന് മോഹൻലാൽ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ചന്തുനാഥ്‌ പറഞ്ഞു. താൻ അഭിനയിച്ച പതിനെട്ടാം പടി മോഹൻലാലിനോട് കാണാൻ പറഞ്ഞെന്നും അതിന് റിവ്യൂ പറഞ്ഞെന്നും ചന്തുനാഥ്‌ കൂട്ടിച്ചേർത്തു. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ലാലേട്ടൻ അഡ്വൈസ് കൊടുക്കില്ല എന്ന് പലരുമെന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ അടുത്ത് ഡയലോഗ് പറയേണ്ട സമയത്ത് ‘മോനെ നമ്മൾ ഒരു കാര്യം പറയുമ്പോൾ ഒരു ഗ്യാപ്പ് ഇടണം. ആ ഗ്യാപ്പിൽ അല്ലേ ഞാൻ റിയാക്ട് ചെയ്യേണ്ടത്. ഡയലോഗ് ഇങ്ങനെ ചുമ്മാ പറഞ്ഞുകൊണ്ടിരിക്കാതെ ഒന്ന് ബ്രേക്ക് ചെയ്തു പറ, അപ്പോൾ എനിക്ക് ഇടയ്ക്ക് അഭിനയിക്കാം’ എന്ന് എന്നോട് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

അദ്ദേഹം പതിനെട്ടാം പടി കണ്ടിട്ടുണ്ട്. പുള്ളി പടം കാണില്ലല്ലോ. പടം കാണാൻ സമയമുള്ള മനുഷ്യനല്ല ലാലേട്ടൻ. കൊവിഡ് സമയത്ത് ഞാൻ പറഞ്ഞു ലാലേട്ടാ പതിനെട്ടാം പടി ഒന്ന് കണ്ടു അഭിപ്രായം പറയാമോയെന്ന്. ‘ഓക്കേ മോനേ’ എന്ന് പറഞ്ഞിട്ട് പോയി. പുള്ളി കാണും എന്ന് എനിക്ക് ഒരു വിശ്വാസവുമില്ല. എന്നാൽ ഒരു ദിവസം ലാലേട്ടന്റെ അടുത്തുനിന്ന് എനിക്കൊരു മെസ്സേജ് വന്നു.

‘ഞാൻ നിന്റെ പതിനെട്ടാം പടി എന്ന പടം കണ്ടു, നിന്റെ കഥാപാത്രവും കണ്ടു എന്ന് പറഞ്ഞ് ഒരു തംസപ്പ് സിംബലും ഇട്ടു. ‘സിനിമയുടെ കോൺസെപ്റ്റ് ഡി ബൈറ്റിന് ഉള്ളതാണ്, നമുക്ക് നോക്കാം’ എന്ന് പുള്ളി അതൊക്കെ ആക്സസ് ചെയ്ത് പറഞ്ഞു. എനിക്ക് അങ്ങനെയൊരു നല്ലൊരു റിവ്യൂ തന്നിട്ടുണ്ട്,’ ചന്തുനാഥ്‌ പറഞ്ഞു.

Content Highlight: Chanthunadh about mohanlal’s advise