| Sunday, 28th April 2024, 7:10 pm

അങ്ങനെ ഒന്ന് ചെയ്തില്ലെങ്കില്‍ നീ ഒരു ആര്‍ട്ടിസ്റ്റാകില്ല എന്നാണ് ആദ്യത്തെ സിനിമക്ക് മുമ്പ് അച്ഛന്‍ എന്നോട് പറഞ്ഞത്: ചന്തു സലിംകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചന്തു സലിംകുമാര്‍ അഭിനയിക്കുന്ന ചിത്രമാണ് നടികര്‍. ചിത്രത്തിന്റെ ടീസറില്‍ ചന്തുവിന്റെ കഥാപാത്രം ടൊവിനോയോട് പറയുന്ന ഡെയലോഗ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. മഞ്ഞുമ്മലിന്റെ പാക്കപ്പ് പാര്‍ട്ടി കഴിഞ്ഞ് നേരെ ചെന്നത് നടികറിന്റെ സെറ്റിലേക്കാണെന്നും അതിന് ശേഷം അച്ഛന്‍ തനിക്ക് തന്ന ഉപദേശം പാലിക്കാന്‍ കഴിഞ്ഞെന്നും നടികറിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ താരം പറഞ്ഞു.

ആദ്യത്തെ സിനിമ ചെയ്യാന്‍ പോകുന്നതിന് മുമ്പ് അച്ഛന്‍ പറഞ്ഞത്, ഒരു സിനിമ കഴിയുമ്പോഴേക്ക് അടുത്ത സിനിമ കിട്ടിയാല്‍ മാത്രമേ നീ ഒരു ആര്‍ട്ടിസ്റ്റാകുള്ളൂ എന്നാണ് അച്ഛന്‍ പറഞ്ഞതെന്നും നടികര്‍ എന്ന സിനിമയിലൂടെ അതിന് സാധിച്ചുവെന്നും ചന്തു പറഞ്ഞു. അതിന് തന്നെ സഹായിച്ച സംവിധായകന്‍ ജീനിന് നന്ദിയും ചന്തു പറഞ്ഞു.

‘മഞ്ഞുമ്മല്‍ ബോയ്‌സിന്റെ പാക്കപ്പ് പാര്‍ട്ടി കഴിഞ്ഞ് ഞാനും ബാലുവും നേരെ ജോയിന്‍ ചെയ്തത് നടികറിന്റെ സെറ്റിലാണ്. ഞാന്‍ ആദ്യത്തെ സിനിമ ചെയ്യാന്‍ പോകുന്ന സമയത്ത് അച്ഛന്‍ പറഞ്ഞത് എന്താണെന്ന് വെച്ചാല്‍, ‘ആദ്യത്തെ സിനിമ ചെയ്ത് തീരുമ്പോഴേക്ക് അടുത്ത സിനിമയിലേക്ക് നിന്നെ വിളിക്കണം. എന്നാലേ നീ ഒരു നല്ല ആര്‍ട്ടിസ്റ്റാകുള്ളൂ’ എന്നായിരുന്നു.

ഈ സിനിമയിലൂടെ അക്കാര്യം സാധിച്ചു. അച്ഛന്റെ മുന്നില്‍ പ്രൂവ് ചെയ്യാന്‍ എനിക്ക് പറ്റി. അതിന് എന്നെ സഹായിച്ചത് ജീന്‍ ചേട്ടനാണ്. ഈയൊരു കാര്യത്തില്‍ എനിക്ക് ജീന്‍ ചേട്ടനോട് വലിയൊരു നന്ദിയുണ്ട്. വളരെ എന്‍ജോയ് ചെയ്ത് അഭിനയിച്ച സിനിമയാണ് നടികര്‍,’ ചന്തു പറഞ്ഞു.

Content Highlight: Chanthu Salimkumar saying he proved as an artist in front of his father after Nadikar

We use cookies to give you the best possible experience. Learn more