| Wednesday, 4th July 2018, 11:11 am

വേദമന്ത്രത്തിലൂടെ കൂടുതല്‍ വിളവ് ലഭിക്കും; കര്‍ഷകര്‍ക്ക് മുന്നില്‍ വിചിത്ര പദ്ധതിയുമായി ഗോവ സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: കൂടുതല്‍ വിളവ് ലഭിക്കാനും വിളവ് മെച്ചപ്പെടുത്താനും കര്‍ഷകര്‍ക്ക് വ്യത്യസ്ത നിര്‍ദേശവുമായി ഗോവ സര്‍ക്കാര്‍. ദിവസവും 20 മിനുട്ട് നേരം വേദമന്ത്രങ്ങള്‍ ചൊല്ലിയാല്‍ ഓരോ കര്‍ഷകനും തന്റെ കൃഷി മെച്ചപ്പെടുത്താമെന്നായിരുന്നു സംസ്ഥാനത്തെ കാര്‍ഷിക മന്ത്രിയായ വിജയ് സര്‍ദേശായിയുടെ നിര്‍ദേശം.

“”ഓം റൂം ജും സെ”” എന്ന് ഉച്ചത്തില്‍ ദിവസവും 20 മിനുട്ട് നേരം ജപിച്ചാല്‍ പ്രപഞ്ച സംബന്ധിയായ ഊര്‍ജം ലഭിക്കുകയും അത് വഴി വിളകള്‍ മെച്ചപ്പെടുമെന്നുമായിരുന്നു മന്ത്രിയുടെ വാദം.


അഭിമന്യു കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ ഓഫീസുകളില്‍ വ്യാപക റെയ്ഡ്; സംസ്ഥാന ജില്ലാ നേതാക്കളടക്കം 80 പേര്‍ പൊലീസ് കസ്റ്റഡിയില്‍


ശിവയോഗ് കോസ്മിക് ഫാര്‍മിക് എന്ന പുതിയ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ആള്‍ദൈവവും മുന്‍ കെമിക്കല്‍ എഞ്ചിനിയറുമായ ഡോ. അവദൂത് ശിവനന്ദാണ് പദ്ധതി രൂപകല്‍പ്പന ചെയ്തത്.

“ഈ പദ്ധതിയുടെ പ്രത്യേകതയെന്തെന്നാല്‍ ഇതിന് പണം ആവശ്യമില്ല. കൃഷി മന്ത്രിയെന്ന നിലയില്‍ കാര്‍ഷിക അഭിവൃദ്ധിക്ക് ഉതകുന്ന എല്ലാ പദ്ധതിയേയും ഞാന്‍ പ്രോത്സാഹിക്കും. കൃഷിയില്‍ എല്ലാവര്‍ക്കും താത്പര്യമുണ്ടാക്കത്തക്കവിധമുള്ള പദ്ധതിയാണ് ഇതെന്നും അദ്ദേഹം പറയുന്നു. എന്റെ ഭാര്യ ഒരു ശിവയോഗിയാണ്. അവളാണ് ഇത്തരമൊരു ഫിലോസഫി മുന്നോട്ട് വെച്ചത്. ആദ്യം ഞാനും അതിശയിച്ചു. പിന്നീടാണ് ഇതിന്റെ യുക്തി മനസിലായത്. ഇത് മാജിക്കല്ല. ഇതിന് പിന്നില്‍ കൃത്യമായ പഠനങ്ങള്‍ നടന്നിട്ടുണ്ട്.


ഓര്‍ത്തഡോക്‌സ് സഭ വൈദികനെതിരെ റാന്നിയിലെ ഭദ്രാസനത്തിലും പീഡന പരാതി


പ്രപഞ്ച ശക്തിയെ മണ്ണിലേക്ക് ആവാഹിക്കുക വഴി കൃഷി അഭിവൃദ്ധിപ്പെടും. കര്‍ഷകര്‍ നിലത്ത് ചമ്രംപടിഞ്ഞിരുന്ന് ശിവഭഗവാനെ വിളിക്കുക, ശിവന്റെ തൃക്കണ്ണില്‍ നിന്നും പ്രവഹിക്കുന്നതിന് സമാനമായ ശക്തി മണ്ണിലെത്തുകയും അത് വഴി കൂടുതല്‍ വിളവ് ലഭിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള മൂന്നാം കണ്ണ് ശാസ്ത്രത്തിന് പുറത്തുള്ള ശാസ്ത്രമാണെന്നും ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും വരെ തെളിയിച്ചതാണെന്നും മന്ത്രി പറയുന്നു.

എങ്കിലും ഇത് ചെയ്യണമെന്ന് ഒരു കര്‍ഷകരേയും നിര്‍ബന്ധിക്കില്ലെന്നും ഇദ്ദേഹം പറയുന്നു. താത്പര്യമുള്ള കര്‍ഷര്‍ക്കായി സംസ്ഥാനത്തെ ഔദ്യോഗിക സ്‌റ്റേഡിയത്തില്‍ വെച്ച് രണ്ട് ദിവസത്തെ വര്‍ക് ഷോപ്പും നടത്തും. ശിവ് യോഗ് ഫൗണ്ടേഷന്‍ തന്നെയാണ് വര്‍ക് ഷോപ്പിന്റെ ഭാഗമായുള്ള കരിക്കുലം അവതരിപ്പിക്കുകയെന്നും മന്ത്രി പറയുന്നു.

എന്നാല്‍ സംസ്ഥാന കാര്‍ഷികമന്ത്രിയുടെ തന്നെ ഇത്തരം വാദങ്ങള്‍ക്കെതിരെ വലിയ രീതിയിലുള്ള വിമര്‍ശനവും ഉയരുന്നുണ്ട്. വേദമന്ത്രം ചൊല്ലിയാലൊന്നും കാര്‍ഷിക രംഗം മെച്ചപ്പെടില്ലെന്നും ആദ്യം കര്‍ഷര്‍ക്കുള്ള പദ്ധതികള്‍ക്കായുള്ള ഫണ്ട് അനുവദിക്കുകയാണ് വേണ്ടതെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

We use cookies to give you the best possible experience. Learn more