| Friday, 4th August 2017, 12:28 pm

വിഘടനവാദിയോട് 'ഭാരത് മാതാ കി ജയ്' വിളിക്കാന്‍ അഭിഭാഷകന്‍ : ഇത് ടിവി സ്റ്റുഡിയോ അല്ലെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി: കോടതിമുറിയില്‍ കാശ്മീര്‍ വിഘടനവാദിയായ ഷാബിര്‍ ഷായോട് “ഭാരത് മാതാ കി ജയ്” വിളിച്ച് രാജ്യസ്നേഹം തെളിയിക്കാനാവശ്യപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടറെ വിമര്‍ശിച്ച് കോടതി. ഇത് കോടതിയാണ് ടെലിവിഷന്‍ സ്റ്റുഡിയോ അല്ലെന്ന് ജഡ്ജി സിദ്ധാര്‍ഥ് ശര്‍മ്മ അഭിഭാഷകന് താക്കീത് നല്‍കി.

ദല്‍ഹി കോടതിയിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.

കള്ളപ്പണം സൂക്ഷിച്ച കേസില്‍ ഷാബിര്‍ ഷായുടെ കസ്റ്റഡി നീട്ടാനുള്ള വാദമായിരുന്നു നടന്നത്. ജുലൈ 25നു എന്‍ഫോഴ്സ്മെന്റ് വകുപ്പാണ് ഷായെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തില്‍ ഷാ ഒട്ടും സഹകരിക്കുന്നില്ല. കള്ളപ്പണം ഉപയോഗിച്ച് അനധികൃതമായി ഒരുപാട് സമ്പാദിച്ചിട്ടുണ്ട്, വിഘടന വാദിയായ ഇയാള്‍ കാശ്മീര്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സൂചനയുണ്ട് തുടങ്ങിയ വാദങ്ങളാണ് കോടതിയില്‍ അഭിഭാഷകന്‍ ഉയര്‍ത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനുവേണ്ടി അഭിഭാഷകനായ രാജീവ് അവാസ്തിയാണ് വാദിച്ചത്.


Also Read: സംവരണവിരുദ്ധ കാമ്പെയ്‌നുമായി അംബാനിമാര്‍ സോഷ്യല്‍ മീഡിയയില്‍: സംവരണം ഇന്ത്യയെ തന്നെ ഇല്ലാതാക്കുമെന്ന് പ്രചരണം


ഷായ്ക്കെതിരെയുള്ള തെളിവുകള്‍ കെട്ടിച്ചമച്ചതാണ് എന്നായിരുന്നു ഷാബിര്‍ ഷായുടെ വക്കീലിന്റെ വാദം ഇതിനിടയിലാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആവേശത്തോടെ എഴുന്നേറ്റ് ഷായോട് ഭാരത് മാതാ കി ജയ് എന്ന് പറഞ്ഞ് രാജ്യസ്നേഹം തെളിയിക്കാന്‍ പറഞ്ഞത്. ഷാ കള്ളപ്പണം ഉപയോഗിച്ച് രാജ്യത്തെ നശിപ്പിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഇതിനു മറുപടിയായി “കേസിനാവിശ്യമായത് മാത്രം പറയുക ഇതൊരു ടെലിവിഷന്‍ സ്റ്റുഡിയൊയല്ല” എന്ന താക്കീതാണ് ജഡ്ജി നല്‍കിയത്.

എന്‍ഫോഴ്സ്മെന്റിന്റെ ആവിശ്യം അംഗീകരിച്ച കോടതി ഷാബിര്‍ ഷായെ ആറ് ദിവസത്തേkdkg കൂടി റിമാന്‍ഡ് ചെയ്തു.

Latest Stories

We use cookies to give you the best possible experience. Learn more