കൊച്ചി: ആര്‍.എസ്.എസിന്റെയും എ.ബി.വി.പിയുടെയും നുണകള്‍ പ്രചരിപ്പിക്കാനുള്ള ഇടങ്ങളായി ചര്‍ച്ചകള്‍ മാറുന്നെന്ന് അഭിനയത്രി മാലാ പാര്‍വതി. മീഡിയ വണ്‍ ചാനല്‍ ചര്‍ച്ചയുടെ പശ്ചാത്തലത്തിലായിരുന്നു മാലാ പാര്‍വതിയുടെ പ്രതികരണം.
യുക്തിക്ക് നിരക്കാത്ത നുണകള്‍ എല്ലാ ചാനലുകളിലും വന്ന് വിളിച്ച് പറയുന്നു, ഇവര്‍ക്ക് ഈ ഇടം നല്‍കുന്നത് ജനാധിപത്യ വിശ്വാസികളോട് കാണിക്കുന്ന അനീതിയാണെന്നും മാല പാര്‍വതി പറഞ്ഞു.
മീഡിയ വണ്‍ ചര്‍ച്ചയില്‍ അമുദയ്ക്ക് നേരെ ഹിന്ദു ഐക്യവേദിയുടെ ആര്‍.വി.ബാബു നടത്തിയ ആക്രോശത്തെ അപലപിക്കേണ്ടതാണ്! താന്‍ എന്നാലാവുന്ന വിധം അപലപിക്കുന്നെന്നും അമുദയോട് മാപ്പ് പറയുന്നെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ജെ.എന്‍.യു ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇന്ന് മീഡിയ വണ്ണിലെ ചര്‍ച്ച. നിരവധി ആരോപണങ്ങളാണ് പാനലില്‍ ഉണ്ടായിരുന്ന ഹിന്ദു ഐക്യവേദിയുടെ ആര്‍.വി.ബാബുവും
മാലാ പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,
ആര്‍.എസ്.എസിന്റെയും എ.ബി.വി.പിയുടെയും നുണകള്‍ പ്രചരിപ്പിക്കാനുള്ള ഇടങ്ങളായി ചര്‍ച്ചകള്‍ മാറുന്നു എന്ന് പറയാതെ വയ്യ. അതിശയിപ്പിക്കുന്ന, യുക്തിക്ക് നിരക്കാത്ത നുണകള്‍ എല്ലാ ചാനലുകളിലും വന്ന് വിളിച്ച് പറയുന്നു.ഇവര്‍ക്ക് ഈ ഇടം നല്‍കുന്നത് ജനാധിപത്യ വിശ്വാസികളോട് കാണിക്കുന്ന അനീതിയാണ്.ഇന്ന് മീഡിയ വണ്‍ ചര്‍ച്ചയില്‍ അമുദയ്ക്ക് നേരെ ഹിന്ദു ഐക്യവേദിയുടെ ആര്‍.വി.ബാബു നടത്തിയ ആക്രോശത്തെ അപലപിക്കേണ്ടതാണ്! ഞാന്‍ എന്നാലാവുന്ന വിധം അപലപിക്കുന്നു. അമുദയോട് മാപ്പ് പറയുന്നു.
DoolNews Video