| Tuesday, 26th December 2023, 5:21 pm

കാതലിനെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശ്ശേരി രൂപത, സ്വവർഗരതിയെ മഹത്വവൽക്കരിക്കുന്നുവെന്ന് ആരോപണം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിയോ ബേബിയുടെ കാതൽ സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശ്ശേരി രൂപത.

സ്വവർഗരതിയെ മഹത്വവൽക്കരിക്കുന്ന സിനിമ സഭയ്ക്ക് എതിരാണെന്നും മറ്റ് ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നുവെങ്കിൽ സിനിമ തിയേറ്റർ കാണില്ലായിരുന്നുവെന്നും രൂപത സഹായമെത്രാൻ തോമസ് തറയിൽ പറഞ്ഞു. സഭയെ എപ്പോഴും ഇരുട്ടിൽ നിർത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നമ്മുടെ ഇപ്പോഴത്തെ മാധ്യമങ്ങളൊക്കെ സഭയെ ഒരു ഇരുട്ടിന്റെ മറവിൽ നിർത്താൻ വലിയ രീതിയിൽ ശ്രമിക്കുന്നുണ്ട്.

ഈ കഴിഞ്ഞ നാളിൽ ആരാധ്യനായ മമ്മൂട്ടിയെന്ന് പറയുന്ന താരമൂല്യമുള്ള നടൻ അഭിനയിച്ച ഒരു സിനിമയിറങ്ങി. സ്വവർഗരതിയെ വലിയ രീതിയിൽ മഹത്വവൽക്കരിക്കുന്ന ആ സിനിമയിലെ കഥാപാത്രങ്ങളെല്ലാം ക്രിസ്ത്യാനികൾ ആയിപ്പോയത് എന്തുകൊണ്ടാണ്.

അതിന്റെ പശ്ചാത്തലം ക്രൈസ്തവ ദേവാലയം ആയത് എന്തുകൊണ്ടാണ്. ഒറ്റ കാരണമേയുള്ളൂ. നമ്മളെ അപമാനിക്കാൻ ഒന്നും ചെയ്തതല്ല. പക്ഷെ വേറേ ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലത്തിൽ ആ സിനിമ എടുത്തിരുന്നെങ്കിൽ അത് തിയേറ്റർ കാണുകയില്ല. അത്രയേ ഉള്ളൂ,’ തോമസ് തറയിൽ പറഞ്ഞു

Content Highlight: Changanassery Roopatha Against Kaathal Movie

We use cookies to give you the best possible experience. Learn more