Kerala News
അന്തേവാസിയുടെ മരണ കാരണം ന്യുമോണിയയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; കൂടുതല്‍ പരിശോധനകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Feb 29, 04:18 pm
Saturday, 29th February 2020, 9:48 pm

കോട്ടയം: ചങ്ങനാശ്ശേരി അഗതിമന്ദിരത്തിലെ അന്തേവാസിയുടെ മരണകാരണം ന്യൂമോണിയയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തിലോ ആന്തരാവയവങ്ങള്‍ക്കോ ക്ഷതമേറ്റിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഇന്ന് മരിച്ച യോഹന്നാന്റെ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം മരിച്ച ഗിരീഷിനും ന്യുമോണിയ ബാധിച്ചിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ചങ്ങനാശേരിയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഒരാഴ്ചക്കിടെ മൂന്നു മരണമുണ്ടായതില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തിയിരുന്നു.

തൃക്കൊടിത്താനം പുതുജീവന്‍ മാനസിക കേന്ദ്രത്തിലാണ് സംഭവം. ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളെജിലാണ് മൂന്നാമത്തെ മരണം ഉണ്ടായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ