ചങ്ങനാശ്ശേരിയിലെ അതിഥി സംസ്ഥാനത്തൊഴിലാളികള്‍ക്ക് ചെയ്യേണ്ടതെല്ലാം ചെയ്തു, നാട്ടില്‍ പോകണമെന്നാണ് അവരുടെ ആവശ്യം: ജില്ലാ കളക്ടര്‍
Kerala News
ചങ്ങനാശ്ശേരിയിലെ അതിഥി സംസ്ഥാനത്തൊഴിലാളികള്‍ക്ക് ചെയ്യേണ്ടതെല്ലാം ചെയ്തു, നാട്ടില്‍ പോകണമെന്നാണ് അവരുടെ ആവശ്യം: ജില്ലാ കളക്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th March 2020, 1:49 pm

കോട്ടയം: ചങ്ങനാശ്ശേരിയില്‍ അതിഥി സംസ്ഥാനതൊഴിലാളികള്‍ കൂട്ടാമായി ഇറങ്ങിയത് ഭക്ഷണത്തിന് വേണ്ടിയല്ലെന്ന് ജില്ലാ ഭരണകൂടവും സര്‍ക്കാരും. നാട്ടിലേക്ക് തിരിച്ചുപോകണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ സുധീര്‍ ബാബു പറഞ്ഞു.

കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഭക്ഷണം വിതരണം ചെയ്തപ്പോള്‍ അവര്‍ക്ക് പാകം ചെയ്ത ഭക്ഷണം വേണ്ട എന്ന് പറഞ്ഞു. കേരളീയഭക്ഷണം അവര്‍ക്ക് പറ്റാത്തതിനാല്‍ സ്വയം പാകം ചെയ്യാന്‍ ധാന്യങ്ങളും മറ്റും നല്‍കി. ഭക്ഷണമില്ലായെന്ന പരാതി ആരോടും പറഞ്ഞിട്ടില്ല- കളക്ടര്‍ പറഞ്ഞു.

നാട്ടിലേക്ക് പോകണമെന്നാണ് അവര്‍ ഇപ്പോള്‍ പറയുന്നതെന്നും എന്നാല്‍ അതിനുള്ള സാഹചര്യമില്ലെന്നും കളക്ടര്‍ പറഞ്ഞു. സംഭവസ്ഥലത്തേക്ക് കളക്ടറും എസ്.പിയും പുറപ്പെട്ടിട്ടുണ്ട്. ഭക്ഷ്യമന്ത്രി പി. തിലോത്തമനും ചങ്ങനാശ്ശേരിയിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

പായിപ്പാട് മന്നപ്പള്ളി റോഡിലാണ് അതിഥി സംസ്ഥാനത്തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്. റോഡില്‍ കുത്തിയിരുന്നാണ് പ്രതിഷേധം.

ലോക്ക് ഡൗണിന് ശേഷം നാട്ടിലേക്ക് തിരിച്ചുപോകാന്‍ പറ്റാതെ ചങ്ങനാശ്ശേരിയില്‍ താമസിക്കുന്നവരാണ് ഇവര്‍.

WATCH THIS VIDEO: