കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം റെക്കോഡിലേക്ക്. വോട്ടെണ്ണെല്‍ പത്താം റൗണ്ടില്‍ കടക്കുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം 34,000 കടന്നു. മണ്ഡലം കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാണിത്.
2011ല്‍ ഉമ്മന്‍ ചാണ്ടി നേടിയ 33,255 വോട്ടായിരുന്നു പുതുപ്പള്ളി കണ്ട ഏറ്റവും മികച്ച ഭൂരിപക്ഷം. ഇതാണിപ്പോള്‍ ചാണ്ടി ഉമ്മന്‍ മറികടന്നിരിക്കുന്നത്.
2011 തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിന്റെ സുജ സൂസന്‍ ജോര്‍ജിനെതിരെയായിരുന്നു ഈ ഭൂരിപക്ഷം ഉമ്മന്‍ ചാണ്ടി നേടിയിരുന്നത്. എന്നാല്‍ 2016ലെ തെരഞ്ഞെടുപ്പില്‍ 27,092 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് 2021ല്‍ 9,044 വോട്ടിലേക്ക് താന്നിരുന്നു.
അതേസമയം, അവസാനം വിവരം കിട്ടുമ്പോള്‍ 69,000ന് മുകളില്‍ വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ നേടിയിട്ടുണ്ട്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി. തോമസിന് 32,000ന് മുകളില്‍ വോട്ട് നേടി. എന്നാല്‍ ബി.ജെ.പി ലിജിന്‍ ലാലിന് 37,00 വോട്ടുകള്‍ മാത്രമേ നേടാനായിട്ടുള്ളു.
Content Highlight: Chandy Oommen’s majority in Pudupally by-elections to a record