| Friday, 3rd May 2024, 6:12 pm

അച്ഛൻ അങ്ങനെ ചെയ്യില്ലെന്ന് എന്നേക്കാൾ നന്നായി നാട്ടുക്കാർക്കറിയാം: ചന്തു സലിംകുമാർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തിലെ മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരത്തിന്റെ സംവിധാനത്തില്‍ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.

കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലെ ഗുണാ കേവിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ചിത്രമായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ്.

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍ തുടങ്ങിയ യുവതാരനിരയാണ് ഒന്നിച്ചത്. അവര്‍ക്ക് പുറമെ നടന്‍ സലിംകുമാറിന്റെ മകന്‍ ചന്തു സലിംകുമാറും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. തന്നെ അച്ഛൻ ഒരു സിനിമയിലും റെക്കമെന്റ് ചെയ്തിട്ടില്ലെന്നും അച്ഛൻ അങ്ങനെ ചെയ്യില്ലെന്ന് എല്ലാവർക്കും അറിയാമെന്നും ചന്തു പറയുന്നു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.

‘അച്ഛൻ അങ്ങനെ റെക്കമെന്റ് ചെയ്യില്ല എന്നെനിക്കറിയാം. അത് എന്നേക്കാൾ നന്നായി നാട്ടുകാർക്ക് അറിയാം. ഞാൻ ഇതുവരെ അച്ഛനോട് അവസരം ചോദിച്ചിട്ടില്ല.

എന്നെ സൗബിനിക്കയും ഗണപതിയുമൊക്കെയാണ് മഞ്ഞുമ്മലിലേക്ക് വിളിച്ചത്. അതിന് മുമ്പ് ഞാൻ അഭിനയിച്ച പടം റാഫി മെക്കാർട്ടിന്റെ ലൗ ഇൻ സിംഗപ്പൂർ ആയിരുന്നു. എനിക്ക് തോന്നുന്നത് ജീൻ ചേട്ടനാണെന്ന് തോന്നുന്നു എന്നെ അതിലേക്ക് റെക്കമെന്റ് ചെയ്തത്. അച്ഛന്റെ ചെറുപ്പം ചെയ്യാൻ ഒരാളെ വേണം നോക്കുമ്പോൾ ലൊക്കേഷനിൽ ഞാൻ നിൽക്കുന്നുണ്ടല്ലോ. അങ്ങനെ അതിൽ അഭിനയിച്ചു.

രണ്ടാമത്തെ സിനിമ മാലിക്. മാലിക്കിന്റെ ഓഡിഷൻ നടക്കുന്നുണ്ടായിരുന്നു. സലിം കുമാറിന്റെ ചെറുപ്പം ചെയ്യാൻ ഒരാളെ വേണം. ഞാൻ ഫോട്ടോയൊക്കെ വെച്ച് മെയിൽ അയച്ചു. അവസാനം അഞ്ചു പേരെ അവർ തെരഞ്ഞെടുത്തു. അതിൽ ഞാൻ ഉണ്ടായിരുന്നു. പിന്നെ ഈ പിൻവാതിൽ നിയമനം വഴി അവർ എന്നെ വിളിച്ചു.

ഞാൻ അവിടെ ചെല്ലുമ്പോൾ എന്നെ ആദ്യമേ എടുത്ത് വെച്ചിട്ടുണ്ട്. ഞാൻ തന്നെയാണ് മറ്റൊരു വഴി ചെല്ലുന്നത്,’ചന്തു സലിംകുമാർ പറയുന്നു.

Content Highlight: Chandu Salimkumar Talk About His Father

Latest Stories

We use cookies to give you the best possible experience. Learn more