തങ്ങളുടെ കണ്ടെത്തല്‍ സാധൂകരിക്കുന്നതിനായി ചന്ദ്രിക ദിനപത്രം പറയുന്നത് ബ്ലോക്ക് പഞ്ചായത്തുകളിലും കോര്‍പ്പറേഷനുകളിലും എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണെന്നാണ്. ഗ്രാമപഞ്ചായത്തുകളുടെ കാര്യം മിണ്ടിയിട്ടില്ല. തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല, മലപ്പുറം, വയനാട്, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ യു.ഡി.എഫ് മേല്‍ക്കൈനേടിയെന്നുമൊക്കെയാണ് മികച്ച വിജയത്തിനുള്ള തെളിവുകള്‍ എന്ന രീതിയില്‍ നല്‍കിയിരിക്കുന്നത്.
ഈ പറഞ്ഞതാണ് ശരിയെങ്കില്‍ പിന്നെന്തിനാണ് തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെക്കുറിച്ച് പഠിക്കാനായി യു.ഡി.എഫ് യോഗം ചേരുമെന്ന് നേതാക്കള്‍ പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് യു.ഡി.എഫിലെ പ്രമുഖ നേതാവായ സുധീരനും, മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമൊക്കെ പറഞ്ഞിത്.
സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പിഴവുസംഭവിച്ചെന്ന് യു.ഡി.എഫ് സമ്മതിച്ചത്. ഈ പറഞ്ഞതൊന്നും ചന്ദ്രിക കേട്ടുകാണില്ല.