ഹൈദരാബാദ്: ടി.ഡി.പി, എന്‍.ഡി.എ ബന്ധമുപേക്ഷിച്ചതുമായി ബന്ധപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ തുറന്ന കത്തിന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ മറുപടി. അമിത് ഷാ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് നായിഡു പറഞ്ഞു. അമിത് ഷായുടെ കത്ത് സംസ്ഥാനത്തെ ജനങ്ങളെ അപമാനിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമിത് ഷായുടെ കത്ത് പൂര്‍ണ്ണമായും കള്ളമാണ് പറയുന്നതെന്നും നായിഡു ആരോപിക്കുന്നു.
“മികച്ച ജി.ഡി.പിയാണ് ആന്ധ്രയ്ക്കുള്ളത്. കൃഷിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. നിരവധി ദേശീയ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അങ്ങനെയുള്ള ഞങ്ങളെ കുറിച്ച് കള്ളം പ്രചരിപ്പിക്കുകയാണ് അമിത് ഷാ”.
കത്തില്‍ മുഴുവന്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ മനോഭാവം എന്താണെന്ന് കാണിക്കുന്നുവെന്നും നായിഡു വ്യക്തമാക്കി.
ഇപ്പോള്‍ കേന്ദ്രം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണനകള്‍ നല്‍കുന്നു. ഇതേ പരിഗണ ആന്ധ്രയ്ക്കും നല്‍കിയിരുന്നെങ്കില്‍ നിരവധി വ്യവസായങ്ങള്‍ സംസ്ഥാനത്ത് വരുമായിരുന്നുവെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.
വികസനത്തിന്റെ പേരില്‍ ചന്ദ്രബാബു നായിഡു രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു അമിത് ഷാ കത്തില്‍ കുറ്റപ്പെടുത്തിയിരുന്നത്.
Watch This Video: