| Wednesday, 17th July 2019, 7:55 am

ചാന്ദ്രയാന്‍ രണ്ടിന്റെ പര്യവേഷണം നിര്‍ത്തിവെച്ചത് ഹീലിയം ടാങ്കിലെ ചോര്‍ച്ച കാരണം; വിക്ഷേപണം 31 നകം നടന്നേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ പദ്ധതിയായ ചാന്ദ്രയാന്‍ രണ്ടിന്റെ പര്യവേഷണം നിര്‍ത്തിവെച്ചത് ഹീലിയം ടാങ്കില്‍ ചോര്‍ച്ച കണ്ടെത്തിയതിനാല്‍. വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്നിലെ ഹീലിയം ടാങ്കിലാണ് ചോര്‍ച്ച. ചോര്‍ച്ച പരിഹരിച്ച് ഈ മാസം 31 ന് മുമ്പായി ചന്ദ്രയാന്‍ രണ്ട് വിക്ഷേപിക്കാനുള്ള ശ്രമത്തിലാണ് ഐ.എസ്.ആര്‍.ഒ. ടാങ്കിലെ ചോര്‍ച്ച ക്രയോജനിക് എന്‍ജിനിലേക്ക് ഇന്ധനം എത്താതിരിക്കാന്‍ കാരണമാകും.

ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് തിങ്കളാഴ്ച്ച് പുലര്‍ച്ചെ 2.15 നായിരുന്നു ചാന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. 56 മിനിറ്റ് 24 സെക്കന്റ് മാത്രം ബാക്കി നില്‍ക്കെയാണ് വിക്ഷേപണം മാറ്റിവെച്ചത്.

ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ ചന്ദ്രദൗത്യമാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2. 978 കോടി രൂപയാണ് ദൗത്യത്തിന്റെ ചിലവ്. ഇതില്‍ 603 കോടി രൂപ ചന്ദ്രയാന്‍ രണ്ടിന്റെയും 375 കോടി രൂപ ജി.എസ്.എല്‍.വി വിക്ഷേപണവാഹനത്തിന്റെയും ചിലവാണ്.

നേരത്തേ ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗള്‍യാനും കുറഞ്ഞ ചെലവിലാണ് ഐ.എസ്.ആര്‍.ഒ നടത്തിയത്. ”ഗ്രാവിറ്റി” എന്ന ഹോളിവുഡ് ചിത്രത്തേക്കാള്‍ കുറഞ്ഞ ചെലവിലാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. 644 കോടി രൂപയായിരുന്നു ഗ്രാവിറ്റിയുടെ ചെലവ് എങ്കില്‍ മംഗള്‍യാനു വേണ്ടി വെറും 470 കോടി രൂപയായിരുന്നു ഇന്ത്യ ചെലവഴിച്ചത്.

നാസയുടെ അപ്പോളോ ദൗത്യത്തില്‍ നിന്നും റഷ്യയുടെ ലൂണ ദൗത്യത്തില്‍ നിന്നും വ്യത്യസ്തമാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം.

അമേരിക്കയുടേയും റഷ്യയുടേയും പര്യവേഷണവാഹനങ്ങള്‍ ഇറങ്ങിയത് ചന്ദ്രന്റെ മധ്യരേഖാ പ്രദേശത്തായിരുന്നു. എന്നാല്‍ ചന്ദ്രയാന്‍ 2-ലെ ഐ.എസ്.ആര്‍.ഒയുടെ പര്യവേഷണവാഹനം ഇറങ്ങുന്നത് ചന്ദന്റെ ദക്ഷിണധ്രുവപ്രദേശത്താണ്.

Latest Stories

We use cookies to give you the best possible experience. Learn more