| Sunday, 8th September 2019, 4:49 pm

വിക്രം ലാന്‍ഡര്‍ കണ്ടെത്തി; ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗ്ലൂരു: ചന്ദ്രയാന്‍-2 ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു. ലാന്‍ഡറിന്റെ സ്ഥാനം കണ്ടെത്തിയെങ്കിലും അതുമായുള്ള ആശയ വിനിമയം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘വിക്രം ലാന്‍ഡറിന്റെ സ്ഥാനം ഞങ്ങള്‍ക്ക് കണ്ടെത്താനായി. ഓര്‍ബിറ്റര്‍ അതിന്റെ തെര്‍മല്‍ ഇമേജ് പകര്‍ത്തിയിട്ടുണ്ട്. ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. ശിവന്‍ പറഞ്ഞു. ‘എന്നാല്‍ അതുമായി യാതൊരു ആശയവിനിമയവും സാധ്യമായിട്ടില്ല. ശ്രമം തുടരുകയാണ്.’ അദ്ദേഹം പറഞ്ഞു.

ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രന് ചുറ്റും കറങ്ങുന്നുണ്ട്. വിക്രം എന്നു വിളിക്കപ്പെടുന്ന ലാന്‍ഡറിന്റെ തെര്‍മല്‍ ഇമേജ് മാത്രമാണ് ഓര്‍ബിറ്റര്‍ ഭൂമിയിലേക്ക് അയച്ചിട്ടുള്ളത്. എന്നാല്‍ മാന്‍സിസ് സി സിംപെലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയില്‍ വിക്രമിന്റെ സ്ഥാനം കൃത്യമായി എവിടെയാണെന്ന് ഇതുവരെ ഐ.എസ്.ആര്‍.ഒ അറിയിച്ചിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഓര്‍ബിറ്റര്‍ ദക്ഷിണ ധ്രുവ പ്രദേശത്ത് എത്തിയാല്‍ മാത്രമേ കൂടുതല്‍ വ്യക്തമായ ചിത്രങ്ങളും മറ്റു വിവരങ്ങളും ലഭിക്കുകയുള്ളു. എന്നാല്‍ വിക്രമിന്റെ സ്ഥാനം കണ്ടെത്താനായത് ഈ പ്രവര്‍ത്തനങ്ങളെ സഹായിക്കുമെന്നാണ് പ്രതീക്ഷ.
WATCH THIS VIDEO:

We use cookies to give you the best possible experience. Learn more