| Friday, 17th January 2020, 7:24 pm

കൈയില്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് അക്കമിട്ട് ചോദ്യങ്ങള്‍ നിരത്തി ചന്ദ്രശേഖര്‍ ആസാദിന്റെ പത്രസമ്മേളനം; മോദി ഭരണഘടനയെ ബഹുമാനിക്കണമെന്ന് ആവശ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാന മന്ത്രി ഭരണഘടനയെ ബഹുമാനിക്കണമെന്ന് ബീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. വസ്ത്രം കൊണ്ട് ആളുകളെ തിരിച്ചറിയാമെന്ന് ഒരു പ്രധാനമന്ത്രി പറയുമ്പോള്‍ അത് ഭരണഘടന വിരുദ്ധമാണ്. അത്തരത്തിലൊരു പരമര്‍ശം ഉത്തരവാദിത്തപ്പെട്ട ഒരാളില്‍ നിന്ന് വരുമ്പോള്‍ മാനുഷിക മൂല്യമുള്ള ഒരാള്‍ക്കും വെറുതെ ഇരിക്കാനാകില്ല. മനുഷ്യത്വമാണ് ജാതിയേക്കാളും മതത്തേക്കാളും വലുതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ആരെങ്കിലും മതത്തിന്റെ പേരില്‍ ആളുകളെ തരംതിരിച്ച് കാണുകയാണെങ്കില്‍ അയാള്‍ ഭരണഘടനയെ നിന്ദിക്കുകയാണ് ചെയ്യുന്നത്. എനിക്ക് ഒരിക്കലും ഭരണഘടനയ്ക്ക് എതിരെ നീങ്ങാന്‍ കഴിയില്ല. ഞാന്‍ പ്രധാന മന്ത്രിയെ ബഹുമാനിക്കുന്നത് അദ്ദേഹം ഭരണഘടനയുടെ ഉന്നത സ്ഥാനത്ത് ഇരിക്കുന്നത് കൊണ്ടാണ്. മോദി പറയുന്നു താന്‍ രാഷ്ട്രത്തിന്റെ സേവകനാണെന്ന്. ഈ സേവകന്‍ ഷഹീന്‍ബാഗിലെ സ്ത്രീകള്‍ അനുഭവിച്ച ദുരിതം കണ്ടോയെന്നും ചന്ദ്ര ശേഖര്‍ ആസാദ് ചോദിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വഭേദഗതി നിയമം കരിനിയമമാണെന്നു പറഞ്ഞ ചന്ദ്രശേഖര്‍ ആസാദ് സിറ്റിസണ്‍ഷിപ്പ് രജിസ്ട്രര്‍ ഒരു രാഷ്ട്രീയ അജണ്ടയാണെന്നും അഭിപ്രായപ്പെട്ടു. ഒരു രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കേണ്ടത് അവിടുത്തെ പൗരന്മാരുടെ ചുമതലയാണെന്നും ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more