ന്യൂദല്‍ഹി: കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചുവെന്നാരോപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനും 150 പേര്‍ക്കുമെതിരെ കേസ്. കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ റോഡ് ഷോ നടത്തിയെന്നാണ് ആരോപണം.
ചൊവ്വാഴ്ച വൈകീട്ടാണ് റോഡ് ഷോ സംഘടിപ്പിച്ചത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭീം ആര്‍മി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു റോഡ് ഷോ.
കൊവിഡ് അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്.
രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 115736 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷമുള്ള ഏറ്റവും വലിയ പ്രതിദിന വര്‍ധനവാണിത്. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം ഒരു കോടി ഇരുപത്തിയെട്ട് ലക്ഷമായി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Chandrashekhar Azad among 150 booked for flouting Covid guidelines