| Monday, 16th December 2019, 8:18 am

'ഞാനിവിടെ ഇരിക്കുന്നത് ആദ്യ ബുള്ളറ്റ് ഏറ്റുവാങ്ങുന്നതിന് വേണ്ടിയാണ്'; പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി രാത്രി തന്നെ എത്തി ചന്ദ്രശേഖര്‍ ആസാദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ഇന്നലെ രാത്രി ദല്‍ഹി പൊലീസ് ആസ്ഥാനപരിസരത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരക്കണക്കിന് ആളുകള്‍. ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നടന്ന പൊലീസ് അക്രമത്തിന് ശേഷമാണ് പൊലീസ് ആസ്ഥാന പ്രതിഷേധം പരിസരത്ത് ശക്തമായത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, സി.പി.ഐ.എം പി.ബി അംഗം വൃന്ദ കാരാട്ട്, സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ എന്നിവര്‍ പ്രതിഷേധിക്കുന്നവര്‍ക്ക് പിന്തുണയുമായി എത്തി. ഞങ്ങളുടെ സഹോദരങ്ങളുടെ വിയര്‍പ്പ് ഒഴുകുന്നിടത്ത് ഞങ്ങള്‍ രക്തം നല്‍കും. ഞാനിവിടെ ഇരിക്കുന്നത് ആദ്യ ബുള്ളറ്റ് ഏറ്റുവാങ്ങുന്നതിന് വേണ്ടിയാണെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്നാണ് ജാമിയയില്‍ പൊലീസ് അക്രമം അഴിച്ചുവിട്ടത്. പൊലീസ് പ്രവേശിച്ചത് അനുവാദം കൂടാതെയും നിയമം ലംഘിച്ചാണെന്നും സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പൊലീസ് അനുവാദമില്ലാതെ സര്‍വകലാശാലാ കാമ്പസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്.

പൊലീസ് അക്രമത്തിനെതിരെ ദല്‍ഹി പൊലീസ് ആസ്ഥാനത്തു വിദ്യാര്‍ഥികള്‍ നടത്തിയ ഉപരോധസമരം വിജയിച്ചിരുന്നു. ജാമിയയില്‍ നിന്നു ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത അമ്പതോളം വിദ്യാര്‍ഥികളെ തിങ്കളാഴ്ച പൊലീസ് വിട്ടയച്ചതോടെയാണ് സമരം വിജയിച്ചത്. ഇതേത്തുടര്‍ന്ന് സമരക്കാര്‍ പൊലീസ് ആസ്ഥാനത്തു നിന്നു പിന്‍വാങ്ങി.

Latest Stories

We use cookies to give you the best possible experience. Learn more