ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി; ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ നടത്തും
CAA Protest
ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി; ആവശ്യമായ മെഡിക്കല്‍ പരിശോധനകള്‍ നടത്തും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th January 2020, 5:56 pm

ന്യൂദല്‍ഹി: ദിവസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി. ദല്‍ഹിയിലെ ദീന്‍ ദയാല്‍ ഉപധ്യായ് ആശുപത്രിയിലേക്കാണ് ആസാദിനെ എത്തിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും എത്രയും വേഗം ചികിത്സ ലഭ്യമാക്കണമെന്നും എയിംസിലെ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരുന്നു.

രണ്ടാഴ്ചയിലൊരിക്കല്‍ രക്തം മാറ്റി വെക്കേണ്ട രോഗവസ്ഥയാണ് ആസാദിന്റേതെന്നും എത്രയും വേഗം ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ഹൃദയാഘാതം സംഭവിക്കാമെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. ഹര്‍ജിത് സിങ് ഭട്ടി നിരവധി തവണ ട്വീറ്റ് ചെയ്തിരുന്നു. വിഷയത്തില്‍ ഇടപെടലാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് എയിംസിലെ ഡോക്ടര്‍മാരുടെ സംഘം കത്തയച്ചിരുന്നു.

DoolNews Video

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തുടര്‍ന്നാണ് ആസാദ് അറസ്റ്റിലാവുന്നത്. ഡിസംബര്‍ 21ന് കസ്റ്റഡിയിലെടുത്ത ആസാദിന് കോടതി ജാമ്യം നിഷേധിക്കുകയും 14 ദിവസത്തെ റിമാന്‍ഡില്‍ വിടുകയും ചെയ്തു. തീഹാര്‍ ജയിലായിരുന്ന അദ്ദേഹത്തെ സന്ദര്‍ശിച്ച പലരും ആസാദിന്റെ ആരോഗ്യസ്ഥിതിയില്‍ കനത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു. ആസാദ് പൊലീസ് പീഡനങ്ങള്‍ക്ക് വിധേയനാകുന്നുണ്ടെന്ന് ദളിത് നേതാവും പാര്‍ലമെന്റ് അംഗവുമായ ജിഗ്നേഷ് മേവാനി പറഞ്ഞിരുന്നു.

ആസാദിനെ എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആസാദിനെ റിമാന്‍ഡില്‍ വിട്ട നാള്‍ മുതല്‍ അദ്ദേഹത്തിന്റെ മോചനമാവശ്യപ്പെട്ടുകൊണ്ട് രാജ്യമൊട്ടാകെ സമരങ്ങള്‍ നടക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിക്കുമെതിരെയുള്ള സമരങ്ങളില്‍ ആസാദിന്റെ മോചനവും ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ