കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ മോദി പരാജയപ്പെട്ടു, ഉടന്‍ രാജിവെക്കണം; ചന്ദ്രശേഖര്‍ ആസാദ്
national news
കൊറോണ വൈറസ് വ്യാപനം തടയുന്നതില്‍ മോദി പരാജയപ്പെട്ടു, ഉടന്‍ രാജിവെക്കണം; ചന്ദ്രശേഖര്‍ ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th March 2020, 10:15 pm

അസംഘടിത മേഘലയില്‍ തൊഴിലെടുക്കുന്ന കോടിക്കണക്കിന് മനുഷ്യരെ പരമദാരിദ്യത്തിലേക്ക് തള്ളിയിട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ഉടനടി രാജിവെക്കണമെന്ന് ആസാദ് സമാജ് പാര്‍ട്ടി അദ്ധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്. ഫെബ്രുവരി അഞ്ചിന് ലോകാരോഗ്യ സംഘടന കൊവിഡ് 19 ഒരു മഹാമാരിയാണെന്ന് പ്രഖ്യാപിച്ചിട്ടും വേണ്ടത്ര നടപടികള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ മഹാമാരിയെ തടയുവാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പകരം സര്‍ക്കാരിന് താല്‍പര്യം ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനവും മധ്യപ്രദേശില്‍ അധികാരം പിടിക്കലുമായിരുന്നുവെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് വേണ്ടത്ര ആലോചനകളില്ലാതെയാണെന്നും അസംഘടിത മേഖലയിലെ 35 കോടി ജനങ്ങളെ പരമദാരിദ്യത്തിലേക്ക് തള്ളിയിട്ടു. കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള 1.7 ലക്ഷം കോടിയുടെ പാക്കേജ് സംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് മാത്രമേ അത് ലഭിക്കൂ. കാരണം അവര്‍ക്ക് മാത്രമേ രേഖകളും ബാങ്ക് അക്കൗണ്ടുകളും ഉള്ളൂ. അസംഘടിത മേഘലയില്‍ തൊഴിലെടുക്കുന്ന 37 കോടിയോളം തൊഴിലാളികള്‍ക്ക് അത് ലഭിക്കില്ലെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.

സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള 1.7 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വ്യവസായികളുടെ വായ്പകള്‍ സര്‍ക്കാര്‍ എഴുതി തള്ളിയത് 5.5 ലക്ഷം കോടി രൂപയുടേതാണെന്നും ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.