പാമോയില്‍: കോടിയേരിക്കെതിരെ സി.കെ ചന്ദ്രപ്പന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th August 2011, 12:15 pm
തൃശൂര്‍: പാമോയില്‍ കേസില്‍ അന്വേഷണം നേരിടുന്ന ഉമ്മന്‍ചാണ്ടി വിജിലന്‍സ് വകുപ്പിന്റെ ചുമതല മാത്രം ഒഴിഞ്ഞാല്‍ മതിയെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അനുചിതമായിപ്പോയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍. കോടിയേരിയുടെ പ്രസ്താവന ഭരണപക്ഷത്തിന് അനുഗ്രഹമായി. അങ്ങനൊരു പ്രസ്താവന ഉണ്ടാകാതിരുന്നെങ്കില്‍ നന്നായേനെ എന്നും സി.കെ. ചന്ദ്രപ്പന്‍ കൂട്ടിച്ചേര്‍ത്തു.
തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് വരുന്നതു വരെ കാത്തിരിക്കാതെ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിപദം ഒഴിയുകയാണ് വേണ്ടതെന്നും സി.കെ. ചന്ദ്രപ്പന്‍ കൂട്ടിച്ചേര്‍ത്തു.