| Tuesday, 27th November 2018, 10:45 pm

തെലങ്കാന സി.പി.ഐ.എം ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ചന്ദ്രമുഖി മുവ്വാലയെ കാണാനില്ല; തട്ടിക്കൊണ്ടു പോയതായി സംശയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എമ്മിനു വേണ്ടി മത്സരിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി ചന്ദ്രമുഖി മുവ്വാലയെ കാണാനില്ലെന്ന് പരാതി. തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ചൊവ്വാഴ്ച രാവിലെ മുതല്‍ ചന്ദ്രമുഖി മുവ്വാലയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സുഹൃത്തുക്കള്‍ ബഞ്ചാര ഹില്‍സ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വീട്ടില്‍ നിന്നാണ് ചന്ദ്രമുഖിയെ കാണാതായതെന്ന് തെലങ്കാന ഹിജ്ര സമിതി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Also Read:  21 വയസിന് മുകളിലുള്ള വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് പ്രതിമാസം 5,000 രൂപ ; രാജസ്ഥാനില്‍ പ്രകടന പത്രികയുമായി ബി.ജെ.പി

പ്രചരണത്തിനായി എത്തിയ ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്തുക്കളാണ് ചന്ദ്രമുഖിയെ കാണാനില്ലെന്ന വിവരം മറ്റുള്ളവരെ അറിയിച്ചത്. ഗോഷാമഹല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ഇവര്‍ ജനവിധി തേടുന്നത്.

കഴിഞ്ഞ ദിവസം പ്രചരണം കഴിഞ്ഞ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയിരുന്നു. കേസന്വേഷണം ആരംഭിച്ച പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കുന്നുണ്ട്. തെലങ്കാനയിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയാണ് ചന്ദ്രമുഖി.

ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ചന്ദ്രമുഖിക്ക് സി.പി.ഐ.എം സീറ്റ് നല്‍കുകയായിരുന്നു. ബി.ജെ.പിയുടെ ടി രാജ സിങാണ് ഗോഷാമഹലിലെ എം.എല്‍.എ. രാജയ്ക്ക് പുറമെ കോണ്‍ഗ്രസ്, ടി.ആര്‍.എസ് സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്.

We use cookies to give you the best possible experience. Learn more