Film News
വാളെടുത്ത് കങ്കണയും രാഘവ ലോറന്‍സും; ചന്ദ്രമുഖി റിലീസ് ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 23, 12:28 pm
Saturday, 23rd September 2023, 5:58 pm

ചന്ദ്രമുഖി 2വിന്റെ റിലീസ് ട്രെയ്‌ലര്‍ പുറത്ത്. റിലീസിന് മുന്നോടിയായി ഭയപ്പെടുത്തുന്ന ട്രെയ്‌ലറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. കങ്കണ റണാവത്തും രാഘവ ലോറന്‍സും തമ്മിലുള്ള ഫൈറ്റും ട്രെയ്‌ലറിന്റെ ഒടുക്കമുണ്ട്.

പി. വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി.വാസുവിന്റെ 65-മത്തെ ചിത്രമാണ് ‘ചന്ദ്രമുഖി 2’. മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ ‘ലൈക്ക പ്രൊഡക്ഷന്‍സ്’ന്റെ ബാനറില്‍ സുഭാസ്‌കരനാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം സെപ്റ്റംബര്‍ 28 റിലീസ് ചെയ്യും.

18 വര്‍ഷം മുമ്പ് ബോക്സോഫീസില്‍ ചരിത്രം സൃഷ്ടിച്ച ‘ചന്ദ്രമുഖി’യുടെ തുടര്‍ച്ചയാണ് ‘ചന്ദ്രമുഖി 2’. രജിനികാന്ത്, ജ്യോതിക, പ്രഭു, നയന്‍താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ചന്ദ്രമുഖി’ 2005 ഏപ്രില്‍ 14 നാണ് റിലീസ് ചെയ്തത്.

ആര്‍.ഡി. രാജശേഖര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണി കൈകാര്യം ചെയ്യുന്നു. പി.ആര്‍.ഒ: ശബരി.

Content Highlight: Chandramukhi 2 release trailer