പൗരത്വ ഭേദഗതി നിയമത്തില്‍ ബി.ജെ.പിയില്‍ ഉള്‍പ്പോര്? മുസ്‌ലീങ്ങളെ മാത്രം എന്തിന് ഒഴിവാക്കുന്നുവെന്ന് ബംഗാള്‍ ബി.ജെ.പി ഉപാധ്യക്ഷന്‍
Citizenship Amendment Act
പൗരത്വ ഭേദഗതി നിയമത്തില്‍ ബി.ജെ.പിയില്‍ ഉള്‍പ്പോര്? മുസ്‌ലീങ്ങളെ മാത്രം എന്തിന് ഒഴിവാക്കുന്നുവെന്ന് ബംഗാള്‍ ബി.ജെ.പി ഉപാധ്യക്ഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th December 2019, 10:04 am

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും കനത്ത പ്രതിഷേധം നടക്കവെ നിയമത്തിനെതിരെ തിരിഞ്ഞ് ബി.ജെ.പി ബംഗാള്‍ ഉപാധ്യക്ഷന്‍ ചന്ദ്രകുമാര്‍ ബോസ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമം ഒരു മതവിഭാഗത്തിനും എതിരല്ലെങ്കില്‍ എന്തു കൊണ്ടാണ് മുസലീങ്ങളെ മാത്രം ഒഴിവാക്കുന്നു എന്ന് ചോദിച്ച ഇദ്ദേഹം നിയമത്തില്‍ സുതാര്യത വേണമെന്നും ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് ചന്ദ്ര കുമാര്‍ ബോസ് നിലപാട് വ്യക്തമാക്കിയത്. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ബന്ധുകൂടിയാണ് ഇദ്ദേഹം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.ആര്‍.സി , പൗരത്വ ഭേദഗതി നിയമത്തിനെതിരെ ബംഗാളില്‍ കനത്ത പ്രക്ഷോഭം നടന്ന സാഹചര്യത്തിലാണ് ബി.ജെ.പി ബംഗാള്‍ ഉപാധ്യക്ഷന്റെ മനം മാറ്റം. ഇദ്ദേഹത്തിന്റെ നേരത്തെയുള്ള ട്വീറ്റുകള്‍ പൗരത്വ ഭേദഗതി മുസ്‌ലിം വിഭാഗത്തിന് എതിരല്ലെന്ന് അറിയിച്ചു കൊണ്ടായിരുന്നു.