അമരാവതി: ടി.ഡി.പി അധ്യക്ഷനും ആന്ധപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായി ചന്ദ്രബാബു നായിഡുവും മകന്‍ നാര ലോകേഷും വീട്ടുതടങ്കലില്‍. സംസ്ഥാന സര്‍ക്കാരിനെതിരെ ഇന്ന് വൈകീട്ട് ടി.ഡി.പി നേതൃത്വത്തില്‍ റാലി നടത്താനിരിക്കെയാണ് ടി.ഡി.പിയുടെ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഗുണ്ടൂരിലെ നാരാസാരോപേട്ട, സട്ടന്‍പള്ളെ, പാല്‍നാട്, ഗുരാജാല എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.
ജഗന്‍ മോഹന്‍ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ടി.ഡി.പി പ്രവര്‍ത്തകരെ അകാരണമായി വേട്ടയാടുന്നെന്നാരോപിച്ചാണ് നായിഡു ഇന്ന് റാലി നടത്താനിരുന്നത്. ഗുണ്ടൂരിലെ ടി.ഡി.പി ഓഫീസില്‍ നിന്ന് റാലി ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അതേസമയം വീട്ടുതടങ്കലില്‍ ആയിരിക്കെ റാലി നടക്കാതിരിക്കുകയാണെങ്കില്‍ സംസ്ഥാനവ്യാപകമായി പ്രവര്‍ത്തകര്‍ നിരാഹാരമിരിക്കുമെന്ന് നായിഡു പറഞ്ഞിട്ടുണ്ട്. റാലിയ്ക്ക് അനുമതി നല്‍കില്ലെന്ന് ഡി.ജി.പി വ്യക്തമാക്കിയിട്ടുണ്ട്.
WATCH THIS VIDEO: