| Friday, 21st June 2019, 8:36 am

ചന്ദ്രബാബു നായിഡു മുന്‍പ് ചില തെറ്റായ കണക്കുകൂട്ടലുകള്‍ നടത്തിയിരുന്നെന്നെന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന ടി.ഡി.പി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:എന്‍.ചന്ദ്രബാബു നായിഡു മുമ്പ് ചില തെറ്റായ കണക്കുകൂട്ടലുകള്‍ നടത്തിയിരുവെന്ന് ബി.ജെ.പിയിലേക്ക് പോയ തെലുങ്കുദേശം പാര്‍ട്ടിയുടെ രാജ്യസഭാ എം.പി വൈ.എസ് ചൗധരി.

തെലുങ്ക് ദേശം പാര്‍ട്ടിക്ക് ആകെയുണ്ടായിരുന്ന ആറ് രാജ്യസഭാ എം.പിമാരില്‍ നാലുപേര്‍ ഇന്നലെ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. അതില്‍
സി.എം രമേശ് ആദായനികുതി വെട്ടിപ്പുകേസിലും, സത്യനാരായണ ചൗധരി ബാങ്ക് തട്ടിപ്പ് കേസിലും സി.ബി.ഐ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ നിയമം അതിന്റേതായ വഴിക്ക് നടക്കട്ടെയെന്നും എനിക്കെതിരെ ആരോപണങ്ങള്‍ തെളിയിക്കപ്പെടുകയും ബി.ജെ.പി എന്റെ അംഗത്വത്തെ അയോഗ്യനാക്കുകയും ചെയ്താല്‍ ഞാന്‍ ആ തീരുമാനത്തെ സ്വാഗതം ചെയ്യുമെന്നും ചൗധരി പറഞ്ഞു.

‘ഒരു മൂന്നാം കക്ഷിയുടെ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐയും ഇ.ഡിയും എന്നെ പരിശോധിച്ചു. ഇതൊന്നും എനിക്കെതിരായ നേരിട്ടുള്ള കേസുകളല്ല. ഞാന്‍ ഒരു തരത്തിലുള്ള വഞ്ചനയും അഴിമതിയും നടത്തിയിട്ടില്ല. അന്വേഷണം നടക്കുകയാണല്ലോ? അത് ആര്‍ക്ക് എതിരെ വേണമെങ്കിലും പോകം.’ വൈ.എസ്. ചൗധരി പറഞ്ഞു.

‘ഞാന്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഒരു ‘നിര്‍ഭയ’യിലോ’ മി ടൂ’വിലോ ഉള്‍പ്പെടുന്നില്ല എന്നും ചൗധരി കൂട്ടി ചേര്‍ത്തു.

വൈ.എസ് ചൗധരിയും സി.എം രമേശ്, ഗാരികപടി മോഹന്‍ റാവു, ടി.ജി വെങ്കടേഷ് എന്നീ എം.പിമാരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

We use cookies to give you the best possible experience. Learn more