ഇത് സംഘപരിവാര്‍ അജണ്ട; സവര്‍ണ സംവരണം ഒഴിവാക്കണം; മുഖ്യമന്ത്രിയോട് മലയാളത്തില്‍ ട്വീറ്റ് ചെയ്ത് ചന്ദ്രശേഖര്‍ ആസാദ്
Kerala News
ഇത് സംഘപരിവാര്‍ അജണ്ട; സവര്‍ണ സംവരണം ഒഴിവാക്കണം; മുഖ്യമന്ത്രിയോട് മലയാളത്തില്‍ ട്വീറ്റ് ചെയ്ത് ചന്ദ്രശേഖര്‍ ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd November 2020, 8:00 pm

മുംബൈ: സംസ്ഥാനത്ത് നടപ്പാക്കിയ മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്കുള്ള സാമ്പത്തിക സംവരണത്തിനെ വിമര്‍ശിച്ച് ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. മലയാളത്തില്‍ എഴുതിയ ട്വീറ്റിലാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

സവര്‍ണ സംവരണം ഒരു സംഘപരിവാര്‍ അജണ്ടയാണെന്നും സംസ്ഥാനത്തെ പിന്നോക്ക ജനതയുടെ ജീവിതത്തെ ഇത് ദുഷ്‌കരമാക്കുമെന്നും പറഞ്ഞ ചന്ദ്രശേഖര്‍ ആസാദ് സാമ്പത്തിക സംവരണം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെ ട്വീറ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.

 

കഴിഞ്ഞ ദിവസം കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് ഭീം ആര്‍മി പാര്‍ട്ടി കേരളപിറവി മാര്‍ച്ചും ഉപവാസവും സംഘടിപ്പിച്ചിരുന്നു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് സമാനമാകും വിധം കേരളത്തിലും ദളിത് പീഡനങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ഓരോ കോണിലും ജാതിയുടെയും, വര്‍ഗ്ഗത്തിന്റെയും പേരില്‍ ജനങ്ങള്‍ നിരന്തരം അതിക്രൂരമായും, നിഷ്ഠൂരമായും വേട്ടയാടപ്പെടുകയാണെന്നും ഭീം ആര്‍മി നേതാക്കള്‍ പറഞ്ഞു.

വാളയാറിലും പാലത്തായിലും ഉള്‍പ്പെടെ സ്ത്രീകള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും എതിരെ നിരന്തരം ആക്രമണം നടക്കുകയാണെന്നും ഭീം ആര്‍മി പ്രസ്താവനയില്‍ അറിയിച്ചു.

യു.എ.പി.എ, സാമ്പത്തിക സംവരണം, ഭരണഘടന അട്ടിമറി തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഭീം ആര്‍മിയുടെ പ്രതിഷേധം.
ഭീം ആര്‍മി കേരള സംസ്ഥാന ചീഫ് റോമ്പിന്‍ ജോബ് ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Chandra Sekhar Azad agianst economic reservation in kerala