തിരുവനന്തപുരം: പിതാവിന്റെ കൊലപാതക കേസില്‍ സര്‍ക്കാരില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്ന പരാതിയുമായി ചന്ദ്ര ബോസിന്റെ മകന്‍ അമല്‍ ദേവ്. മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തിലാണ് കേസിലെ പ്രതി നിഷാമിന് ജയിലില്‍ ആഡംബര സൗകര്യങ്ങള്‍ ലഭിക്കുകയാണെന്നും തങ്ങളുടെ കുടുംബത്തിന് നീതി ലഭിക്കുന്നില്ലെന്നും അമല്‍ പറഞ്ഞത്.
Also read ‘ഇഫ്താറോ ഇവിടെയോ?’; യു.പി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇത്തവണ ഇഫ്താര്‍ വിരുന്നില്ല; നിര്‍ത്തലാക്കുന്നത് വര്‍ഷങ്ങളായി തുടരുന്ന ചടങ്ങ്
മുന്‍ സര്‍ക്കാരിന്റെ കാലത്ത് കേസന്വേഷണവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും നല്ല രീതിയില്‍ നടന്നിരുന്നെന്നും എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് അമല്‍ ദേവ് കത്തില്‍ പറയുന്നത്. ജയിലില്‍ കഴിയുന്ന നിസാം തന്റെ പണ സ്വാധീനം ഉപയോഗിച്ച് ജയിലില്‍ നിയമം മൂലം ലഭിക്കുന്നതിനേക്കാള്‍ സൗകര്യങ്ങള്‍ അനുഭവിക്കുന്നെന്നും കത്തില്‍ പറയുന്നു.
ശിക്ഷയില്‍ നിന്നും ഇളവ് ലഭിക്കുന്നതിനായി നിഷാം കാണിച്ചുകൂട്ടുന്നതെല്ലാം ദിവസം പ്രതി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണെന്ന് പറയുന്ന അമല്‍ അഡ്വക്കേറ്റ് സി.പി ഉദയഭാനുവിനെ പ്രെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് തങ്ങളുടെ കുടുംബം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്നും കത്തില്‍ പറയുന്നു.
അമല്‍ ദേവ് മുഖ്യമന്ത്രിക്കയച്ച കത്ത്
Dont miss കാല്‍ തൊട്ട് വന്ദിക്കാന്‍ വരുന്ന ബി.ജെ.പിക്കാരെ മതമേലധ്യക്ഷന്‍മാര്‍ ജാഗ്രതയോടെ കാണണം: കോടിയേരി ബാലകൃഷ്ണന്‍
“കണ്ണൂര്‍ ജയിലില്‍ കഴിയുന്ന നിസാം തന്റെ പണസ്വാധീനം ഉപയോഗിച്ച് ജയിലില്‍ കുറ്റവാളികള്‍ക്ക് നിയമം മുഖേനെ ലഭിക്കുന്നതിലും ഉപരി സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നതായും ശിക്ഷയില്‍ നിന്നും ഇളവ് നേടി പുറത്തുവരാന്‍ കാണിച്ചുകൂട്ടുന്നതെല്ലാം ദിവസം പ്രതി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. അങ്ങയുടെ മുഖ്യമന്ത്രി ഓഫീസില്‍ കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് എന്റെ അമ്മയും വീട്ടുകാരും വന്ന് അഡ്വക്കേറ്റ് സിപി ഉദയബാനു സാറിനെ ഹൈക്കോടതിയിലേയും തുടര്‍ന്നുള്ള വാദങ്ങള്ക്കെല്ലാം സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആക്കി തരണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. നാളുകള്‍ ഇത്രകഴിഞ്ഞിട്ടും അങ്ങയുടെ തിരക്ക് കാരണമോ എന്തോ അപേക്ഷയില്‍ മറുപടി ഒന്നും കിട്ടിയിട്ടില്ല. എന്റെ അച്ഛന് ലഭിച്ച നീതി നഷ്ടപ്പെടാതിരിക്കാന്‍ ഉദയഭാനു സാറിനെ കേസിന്റെ ഇനിയുള്ള നടത്തിപ്പിന് ചുമതലപ്പെടുത്തി തരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നുവെന്ന് ചന്ദ്രബോസിന്റെ മകന്‍ കൈമാറിയ കത്തില്‍ ആവശ്യപ്പെടുന്നു.”