| Monday, 20th May 2019, 6:46 pm

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി പ്രതിപക്ഷം; ചൊവ്വാഴ്ച കമ്മീഷന്‍ ആസ്ഥാനത്ത് പ്രതിഷേധ സമരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നെന്ന ആരോപണത്തിന് പിന്നാലെ പ്രതിഷേധ സമരത്തിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍.

ആന്ധ്രമുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കാനും തീരുമാനമായി.

അമ്പത് വി.വി പാറ്റ് മെഷീനുകള്‍ എണ്ണണമെന്നും പ്രതിപക്ഷ ആവശ്യപ്പെട്ടു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഉടലെടുത്ത ഭിന്നത തുടരുകയാണ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗങ്ങളില്‍ നിന്നും രണ്ടാഴ്ച്ചയായി വിട്ടു നില്‍ക്കുന്ന കമ്മീഷനിലെ അംഗമായ അശോക് ലവാസക്ക് തെരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ കത്തയച്ചു. രണ്ട് കത്തുകളാണ് അറോറ അയച്ചത്.

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി എന്ന പരാതിയില്‍ പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് തുടര്‍ച്ചയായി ആറു തവണ ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിച്ചാണ് അശോക് ലവാസ് യോഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

We use cookies to give you the best possible experience. Learn more