ചണ്ഡീഗഢ്: ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടി.
മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച ആം ആദ്മി പാര്‍ട്ടിക്ക് ആകെയുള്ള 35 സീറ്റുകളില്‍ 14 സീറ്റുകള്‍ ലഭിച്ചു. ബി.ജെ.പി. 12 സീറ്റുകളിലും കോണ്‍ഗ്രസ് എട്ട് ഇടങ്ങളിലും ജയിച്ചു. ശിരോമണി അകാലിദള്‍ ഒരിടത്തും ജയിച്ചു.
ബി.ജെ.പിയുടെ മുന്‍ മേയര്‍മാരായ രവികാന്ത് ശര്‍മ്മയും ദവേഷ് മൗദ്ഗിലും പരാജയപ്പെട്ടു. ചണ്ഡീഗഢ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിലവിലെ ഭരിച്ചിരുന്നത് ബി.ജെ.പിയായിരുന്നു.
ഡിസംബര്‍ 24നാണ് തെരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകള്‍ നേടിയാണ് ബി.ജെ.പി ഭരണം സ്വന്തമാക്കിയത്. കോണ്‍ഗ്രസിന് അഞ്ചും ശിരോമണി അകാലിദളിന് ഒരു കൗണ്‍സിലറും ഉണ്ടായിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Chandigarh Municipal Corporation Election 2021 AAP scores big in first electoral attempt in Punjab, wins 14 seats