അടുപ്പം ലാലേട്ടനോട്‌,പേടി മമ്മൂക്കയെ; പക്ഷെ ആ കാര്യത്തിൽ അദ്ദേഹത്തെ ബീറ്റ് ചെയ്യാനാവില്ല: ചന്തു നാഥ്
Entertainment
അടുപ്പം ലാലേട്ടനോട്‌,പേടി മമ്മൂക്കയെ; പക്ഷെ ആ കാര്യത്തിൽ അദ്ദേഹത്തെ ബീറ്റ് ചെയ്യാനാവില്ല: ചന്തു നാഥ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th November 2023, 7:02 pm

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ശ്രദ്ധ നേടിയ യുവതാരമാണ് ചന്തു നാഥ്. കരിയറിന്റെ തുടക്കത്തിൽ തന്നെ മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ സീനിയർ താരങ്ങളോടൊപ്പവും സംവിധായകരോടൊപ്പവും സിനിമകൾ ചെയ്യാൻ ചന്തുവിന് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന എന്ന ചിത്രത്തിലും ചന്തു നാഥ് ഭാഗമായിട്ടുണ്ട്. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയെ മോഹൻലാലിനെയും കുറിച്ച് പറയുകയാണ് താരം.

ഇരുവരുടെയും ഡെഡിക്കേഷനും സിനിമയോട് അവർ കാണിക്കുന്ന അഭിനിവേശവും ആണ് അവരെ ഇന്നും മലയാള സിനിമയിൽ നിലനിർത്തുന്നതെന്നും ചെറിയ കുട്ടികളാണെങ്കിലും മമ്മൂക്കയെയാണ് ഡ്രസ്സിങ്ങിലെല്ലാം റഫറൻസ് പറയാറുള്ളതെന്നും സെല്ലുലോയ്ഡ് മാഗസിന് നൽകിയ അഭിമുഖത്തിൽ ചന്തു നാഥ് പറഞ്ഞു.

‘അവരിൽ ഞാൻ ഒരുപോലെ കാണുന്ന ക്വാളിറ്റി സിനിമയോടുള്ള അവരുടെ ഡെഡിക്കേഷനാണ്. പുതിയ കാര്യങ്ങൾ പഠിക്കാനായി ഇപ്പോഴും തയ്യാറായി അവർ മുന്നോട്ടു വരുന്നുണ്ട്. ഇന്നും ഒരുപാട് കൃത്യനിഷ്ഠത സൂക്ഷിക്കുന്നതും വലിയൊരു ക്വാളിറ്റിയാണ്. സിനിമയോട് അവർ കാണിക്കുന്ന അഭിനിവേശം വളരെ വലുതാണ്. ആർട്ടിനോടുള്ള ആ ഇഷ്ടമാണ് അവരെ ഇപ്പോഴും ഇങ്ങനെ ഇവിടെ നിലനിർത്തുന്നത്.

മമ്മൂക്കയുടെ കാര്യം പറയുകയാണെങ്കിൽ എത്ര വർഷമായി അദ്ദേഹം ഇവിടെ നിറഞ്ഞ് നിൽക്കുന്നു. ചെറിയ പിള്ളേർ ആണെങ്കിലും ഇപ്പോഴും പറയുക മമ്മൂട്ടിയുടെ കോസ്റ്റ്യൂം, മമ്മൂക്കയുടെ റഫറൻസ് എന്നൊക്കെയാണ്. നമുക്കുപോലും അത് ബീറ്റ് ചെയ്യാൻ പറ്റില്ല. മമ്മൂക്കയ്ക്ക് സിനിമയോടുള്ള ആക്രാന്തമാണ് അതിനു കാരണം. എനിക്കും വേണ്ടത് ആ ആക്രാന്തമാണ്. അതില്ലാതെ നടക്കില്ല.

വ്യക്തിപരമായി ലാലേട്ടനാണ് എന്റെ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്നത്. പേഴ്സണൽ സ്ഥലത്ത് എനിക്ക് ഏറ്റവും കൂടുതൽ സമയം ചെലവഴിക്കാൻ പറ്റിയിട്ടുള്ളത് ലാലേട്ടനോടൊപ്പമാണ്.

മമ്മൂക്ക എന്ന് പറഞ്ഞാൽ എനിക്കൊരു പേടിയാണ്. അദ്ദേഹത്തിന് ഒരു മെസ്സേജ് അയക്കുമ്പോൾ ഒരു ആറുമാസം ഒക്കെ കഴിഞ്ഞ് ആയിരിക്കും അദ്ദേഹം തിരിച്ച് ഒരു സ്മൈലി അയക്കുക.

അപ്പോൾ എനിക്ക് സമാധാനമാകും. അദ്ദേഹത്തിന് എന്നോട് ഒരു പ്രശ്നവുമില്ല എന്ന് ഞാനപ്പോൾ സമാധാനിക്കും(ചിരി),’ ചന്തു നാഥ് പറയുന്നു.

Content Highlight: Chandhunath Talk About Mammootty And Mohanlal