ലാലേട്ടൻ ജോഗിങ്ങിന് പോകും; അന്ന് അദ്ദേഹത്തെ അവർ പറ്റിച്ചെടുത്തതാണ് ആ ഫോട്ടോ: ചന്തുനാഥ്‌
Entertainment news
ലാലേട്ടൻ ജോഗിങ്ങിന് പോകും; അന്ന് അദ്ദേഹത്തെ അവർ പറ്റിച്ചെടുത്തതാണ് ആ ഫോട്ടോ: ചന്തുനാഥ്‌
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th March 2024, 5:21 pm

12ത് മാൻ സെറ്റിൽ വെച്ച് മോഹൻലാലുമായുള്ള അനുഭവം പങ്കുവെക്കുകയാണ് നടൻ ചന്തുനാഥ്‌. മോഹൻലാൽ സെറ്റിൽ ജോഗിങ്ങിന് പോകുമെന്നും തങ്ങൾ എല്ലാവരും അദ്ദേഹത്തെ കാണാൻ വേണ്ടി ജോഗിങ് ചെയ്യുമെന്നും ചന്തുനാഥ്‌ പറഞ്ഞു. ശിവദ ഫോട്ടോയെടുക്കാൻ വേണ്ടിയിട്ട് ജോഗിങ്ങിന് പോകുമെന്നും ചന്തുനാഥ്‌ പറയുന്നുണ്ട്.

അങ്ങനെയൊരു ശീലമേ സെറ്റിൽ ആർക്കും ഉണ്ടായിരുന്നില്ലെന്നും ചന്തു കൂട്ടിച്ചേർത്തു. മോഹൻലാലിന് ഷൂട്ട് ഇല്ലാത്ത ഏഴ് ദിവസം എല്ലാവരും ഉറങ്ങുകയായിരുന്നെന്നും അദ്ദേഹം വന്നപ്പോൾ കാണാൻ വേണ്ടി ജോഗിങ്ങിന് പോവുകയായിരുന്നെന്നും ചന്തു പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘ലാലേട്ടൻ ജോഗിങ്ങിന് ഇങ്ങനെ പോകുന്നു. ഞങ്ങൾ ചുമ്മാ ലാലേട്ടനെ കാണാൻ വേണ്ടി ജോഗിങ്ങിന് പോകുന്നു. ശിവദ ഫോട്ടോയെടുക്കാൻ വേണ്ടിയിട്ട് ജോഗിങ്ങിന് പോകുന്നു. എല്ലാവരും ജോഗിങ്ങിന് പോകുന്നു. അങ്ങനത്തെ ഒരു ശീലമേ ഇവിടെ ആർക്കുമില്ല.

ആദ്യത്തെ ഏഴു ദിവസം ലാലേട്ടൻ ഇല്ലല്ലോ. എല്ലാരും കയ്യും വെച്ച് നല്ല ഉറക്കം. ലാലേട്ടന് വന്നപ്പോൾ അദ്ദേഹത്തെ കാണണമല്ലോ, ഏട്ടന്റെ റൂമിന്റെ അടുത്ത് വന്നിട്ട് ലാലേട്ടാ എന്ന് വിളിക്കാൻ പറ്റില്ലല്ലോ? വേറെ വഴിയില്ല. അതുകൊണ്ട് എല്ലാവരും ജോഗിങ് എന്ന് പറഞ്ഞിട്ട് ലാലേട്ടന്റെ പിന്നാലെ ഓടും. എന്നിട്ട് വിയർത്തിട്ട് ഒരു സെൽഫി എന്ന് പറഞ്ഞ് എല്ലാരും കൂടെ നിരന്ന് ഫോട്ടോ എടുത്തു,’ ചന്തുനാഥ്‌ പറഞ്ഞു.

അഭയകുമാർ കെ. സംവിധാനം നിർവഹിക്കുന്ന ക്രൈം ഡ്രാമയായ സീക്രട്ട് ഹോമാണ് ചന്തുനാഥിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. അനിൽ കുര്യൻ രചന നിർവഹിക്കുന്ന ചിത്രത്തിൽ ചന്തുനാഥിന് പുറമെ ശിവദ, അപർണ ദാസ്, അനു മോഹൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘

ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്’ എന്ന ടാഗ് ലൈനുമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രം മാർച്ച് 15ന് തിയേറ്ററിലേക്ക് എത്തുമെന്നാണ് അറിഞ്ഞിട്ടുള്ളത്.

Content Highlight: Chandhunath about funny experience with mohanlal