ചുരുങ്ങിയ കാലയളവുകൊണ്ട് മലയാളികൾക്ക് സുപരിചതനായ നടനാണ് ചന്തുനാഥ്. മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പതിനെട്ടാം പടിയിലെ ജോയ് എന്ന കഥാപാത്രമാണ് ചന്തുനാഥിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായത്. 12th മാൻ, മാലിക്, ഇനി ഉത്തരം, ഫീനിക്സ് തുടങ്ങിയ ചിത്രങ്ങളിൽ ചന്തുനാഥ് അഭിനയിച്ചിട്ടുണ്ട്. ഭാവന നായികയായ ‘ഹോണ്ട്’ എന്ന ചിത്രത്തിലും ചന്തുനാഥ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഭാവനയുമായുള്ള സൗഹൃദത്തെക്കുറിച്ച് അനുഭവം ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് ചന്തുനാഥ്. ഒരു നടി എന്ന നിലയിൽ ഭാവന അടിപൊളിയാണെന്ന് എല്ലാവർക്കും അറിയാമെന്ന് ചന്തുനാഥ് പറഞ്ഞു. എന്നാൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സുഹൃത്താണ് ഭാവനെയെന്നും തങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഡാർലിങ് എന്നാണ് വിളിക്കാറുള്ളതെന്നും ചന്തുനാഥ് പറഞ്ഞു.
‘ഒരു നടി എന്ന നിലയ്ക്ക് ഭാവന അടിപൊളി ആണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ എനിക്ക് വളരെ ക്ലോസ് ആയിട്ടുള്ള ഒരു ഫ്രണ്ട് ആണ്. ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ഡാർലിങ് എന്നാണ് വിളിക്കാറ്. ഞങ്ങൾ തമ്മിൽ പെട്ടെന്ന് ഫ്രണ്ട്സ് ആയതാണ്. ആ വൈബിലേക്ക് ഞങ്ങൾ പെട്ടെന്ന് വന്ന് സെറ്റായി. അവൾ എന്റെ വീട്ടിലേക്ക് വന്നിട്ടുണ്ട്.
ഈ അടുത്ത് ഫ്ലാറ്റിൽ വന്നിരുന്നു. അവൾക്ക് മത്തി ഫ്രൈ നല്ല ഇഷ്ടമാണ്. എന്റെ കൂടെയുള്ള അസിസ്റ്റൻറ് പയ്യൻ കുക്ക് ചെയ്യും, അതിന്റെ എന്തോ ഫോട്ടോ കണ്ടിട്ട് ‘എനിക്ക് ഭയങ്കര ഇഷ്ടമാണെന്ന്’ പറഞ്ഞിട്ട് ഒരു ദിവസം ഷൂട്ടിന് വന്നപ്പോൾ വീട്ടിലേക്ക് വന്നിരുന്നു. ഞങ്ങൾ തമ്മിലുള്ള അടുപ്പം അങ്ങനെയാണ്,’ ചന്തുനാഥ് പറഞ്ഞു.
വിഷ്ണു ഭരതൻ സംവിധാനം ചെയ്ത ഫീനിക്സ് എന്ന ചിത്രമാണ് ചന്തുനാഥിന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം. മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതിയ ചിത്രത്തിൽ അനൂപ് മേനോൻ, അജു വർഗീസ്, ഭഗത് മാനുവൽ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
Content Highlight: Chandhunath about bavana