പോസ്റ്റര്‍ കണ്ട് സിനിമയെ ജഡ്ജ് ചെയ്യുന്നവരാണ് മലയാളി ഓഡിയന്‍സെന്ന് നടന്‍ ചന്ദു നാഥ്. സിനിമയിലെ വിമര്‍ശനങ്ങളെ അംഗീകരിച്ച് മാത്രമേ മുമ്പോട്ട് പോകാന്‍ പറ്റുകയുള്ളു എന്നും താരം പറഞ്ഞു. മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘സിനിമയെ വിമര്‍ശിക്കാന്‍ പാടില്ലാ എന്നൊന്നും പറയാന്‍ പറ്റില്ല. എന്നാല്‍ നിങ്ങള്‍ എങ്ങനെ വിമര്‍ശിക്കുന്നു എന്നതിലാണ് കാര്യമിരിക്കുന്നത്. നമ്മള്‍ നോവല്‍ എഴുതിയാലും എന്ത് ചെയ്താലും അത് ഓഡിയന്‍സിന് വേണ്ടിയാണ്. പിന്നെ എല്ലാം അവരുടെ കയ്യിലാണിരിക്കുന്നത്.
എന്താണ് പറയേണ്ടത് എന്നൊക്കെ തീരുമാനിക്കുന്നത് അവര് തന്നെയാണ്. അതുകൊണ്ട് തന്നെ പ്രേക്ഷകരുടെ വിമര്‍ശനങ്ങളൊക്കെ നമ്മള്‍ സ്വാഗതം ചെയ്യണം. കണ്‍സ്ട്രക്ടീവി ക്രിട്ടിസിസം മാത്രമേ നമുക്ക് ഗുണം ചെയ്യുകയുള്ളു. അതുവഴി അടുത്ത സിനിമയില്‍ നമുക്ക് നമ്മളെ തന്നെ തിരുത്താന്‍ കഴിയും.
പ്രേക്ഷകര്‍ നമ്മളില്‍ നിന്നും ഇതല്ല പ്രതീക്ഷിക്കുന്നതെന്ന് നമുക്ക് മനസിലാക്കാന്‍ കഴിയും. അല്ലാതെ വെറുതെ വിമര്‍ശിക്കാന്‍ വേണ്ടി അനാവശ്യ വാക്കുകളൊക്കെ പറയുന്നത് യഥാര്‍ത്ഥ വിമര്‍ശനമല്ല. സിനിമയില്‍ നിലനില്‍ക്കുമ്പോള്‍ ഓഡിയന്‍സിനെ നമ്മള്‍ പരിഗണിക്കണം. പ്രത്യേകിച്ച് മലയാളി ഓഡിയന്‍സിനെ, കാരണം പോസ്റ്റര്‍ കണ്ട് സിനിമ ജഡ്ജ് ചെയ്യുന്ന ആളുകളാണവര്‍.
ഈ പടം അധികം ഓടില്ലടാ എന്ന് മുന്‍കൂട്ടി പറയാന്‍ അവര്‍ക്ക് കഴിയും. കാരണം അത്രയധികം സിനിമകള്‍ അവര്‍ കാണാറുണ്ട്. നമ്മള്‍ക്ക് അവരെ ഓവര്‍ ലുക്ക് ചെയ്യാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ വിമര്‍ശനങ്ങളെ അംഗീകരിച്ച് സൂക്ഷിച്ച് തന്നെ മുമ്പോട്ട് പോകണം,’ ചന്ദു നാഥ് പറഞ്ഞു.
അതേസമയം, സുധീഷ് രാമചന്ദ്രന്‍ സംവിധാനം ചെയ്ത ‘ഇനി ഉത്തരമാണ’് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. സോണി ലിവിലാണ് ചിത്രം പുറത്തിറങ്ങിയത്. അപര്‍ണ ബാലമുരളി, ഹരീഷ് ഉത്തമന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
Content highlight: chandhu nath talks about film criticism