ന്യൂദല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതാവും രണ്ട് തവണ രാജ്യസഭാ എം.പിയുമായിരുന്ന ചന്ദന്‍ മിത്ര ബി.ജെ.പി വിടാനൊരുങ്ങുന്നു. “പയനീര്‍” ന്യൂസിന്റെ മാനേജിങ് ഡയരക്ടര്‍ സ്ഥാനവും എഡിറ്റര്‍ സ്ഥാനവും ഇദ്ദേഹം രാജിവെച്ചതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
എന്നാല്‍ ഇദ്ദേഹത്തിന്റെ രാജി നേതൃത്വം സ്വീകരിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വിഷയത്തില്‍ പ്രതികരണമാരാഞ്ഞെങ്കിലും ഒരു പ്രതികരണത്തിനും ഇദ്ദേഹം തയ്യാറായിട്ടില്ല.
ചന്ദന്‍ മിത്രയുടെ രാജിക്കാര്യം തനിക്ക് അറിയാമായിരുന്നെന്നും എന്നാല്‍ രാജിക്ക് പിന്നിലുള്ള കാര്യം വ്യക്തമല്ലെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് വെളിപ്പെടുത്തി.
2003 മുതല്‍ 2009 വരെ ബി.ജെ.പിയുടെ രാജ്യസഭാ അംഗമായിരുന്നു ചന്ദന്‍ മിത്ര. 2010 ജൂണില്‍ മധ്യപ്രദേശില്‍ നിന്നും ബി.ജെ.പി ടിക്കറ്റില്‍ ഇദ്ദേഹം ലോക്‌സഭയില്‍ എത്തി. 2016 ലാണ് ഇദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചത്.
ദല്‍ഹി വൃത്തങ്ങളില്‍ ബി.ജെ.പിയുടെ പ്രമുഖ മുഖമായിരുന്ന ചന്ദന്‍ മിത്ര നിര്‍ണായകമായ പല വിഷയങ്ങളിലും പാര്‍ട്ടിക്ക് താങ്ങായിരുന്നു. എല്‍.കെ അദ്വാനിയുടെ അടുത്തയാളായിരുന്ന മിത്ര മോദി-അമിത് ഷാ കൂട്ടുകെട്ട് ശക്തമായതിന് പിന്നാലെ അദ്വാനിക്കൊപ്പം തന്നെ ഒതുക്കപ്പെട്ടു.
അന്വേഷണ സംഘം ജലന്ധറിലേക്ക്; ബിഷപ്പിനെ ചോദ്യം ചെയ്യും; മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കും
അടുത്തിടെ ബി.ജെ.പി ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു. മെയില്‍ നടന്ന കൈരാന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഏറ്റ കനത്ത പരാജയം പാര്‍ട്ടി അര്‍ഹിച്ചതാണെന്നും കര്‍ഷകര്‍ക്ക് വേണ്ടി പാര്‍ട്ടി ഇവിടെ ഒന്നും ചെയ്തില്ലെന്നും മിത്ര കുറ്റപ്പെടുത്തിയിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം വരുന്നതോടെ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കുമെന്നും മിത്ര പ്രതികരിച്ചിരുന്നു.