| Saturday, 21st July 2018, 8:31 pm

ബി.ജെ.പി വിട്ട ചന്ദന്‍മിത്രയും നാല് കോണ്‍ഗ്രസ് എം.എല്‍.എമാരും തൃണമൂലില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച ബി.ജെ.പി മുന്‍രാജ്യസഭാ എം.പി ചന്ദന്‍മിത്രയും നാല് കോണ്‍ഗ്രസ് എം.എല്‍.എമാരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ നടന്ന തൃണമൂലിന്റെ “ഷാഹിദ് ദിവസ്” (രക്തസാക്ഷിത്വ ദിനറാലി) ല്‍ വെച്ചാണ് നേതാക്കള്‍ കൂട്ടത്തോടെ തൃണമൂലില്‍ ചേര്‍ന്നത്.

ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും തൃണമൂലില്‍ ചേര്‍ന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മമതാ ബാനര്‍ജി റാലിയില്‍ പറഞ്ഞു.

മോദി-അമിത് ഷാ നേതൃത്വത്തിലുള്ള അതൃപ്തി കൊണ്ടാണ് അദ്വാനിയുടെ അനുയായി ആയി അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ചന്ദന്‍മിത്ര കഴിഞ്ഞയാഴ്ച ബി.ജെ.പി വിട്ടത്.

ഇസ്രഈലിന്റെ ജൂതരാജ്യ പ്രഖ്യാപനം വിവേചനങ്ങള്‍ക്കു വളമിടും; നിയമത്തെ നിരാകരിക്കുന്നു: സൗദി

2003ലാണ് ബി.ജെ.പി പിന്തുണയോടെ ചന്ദന്‍മിത്ര ആദ്യം രാജ്യസഭാ എം.പിയായത്. 2010ല്‍ മിത്ര മധ്യപ്രദേശില്‍ നിന്നും വീണ്ടും രാജ്യസഭയിലെത്തുകയായിരുന്നു. 2014 തെരഞ്ഞെടുപ്പില്‍ ബംഗാളിലെ ഹൂഗ്ലി മണ്ഡലത്തില്‍ നിന്നും ചന്ദന്‍മിത്ര മത്സരിച്ചിരുന്നെങ്കിലും തൃണമൂല്‍ സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെടുകയായിരുന്നു. ദല്‍ഹിയില്‍ നിന്നുള്ള ദയ പയനിയര്‍ പത്രത്തിന്റെ എഡിറ്ററായ മിത്ര നേരത്തെ ദേശീയമാധ്യമങ്ങളില്‍ സ്ഥിരമായി ബി.ജെ.പിക്ക് വേണ്ടി സംസാരിക്കാനെത്തിയിരുന്നു.

ചന്ദന്‍മിത്രയെ കൂടാതെ കോണ്‍ഗ്രസ് എം.എല്‍.എമാരായ അഖ്‌റുസമാന്‍, സമര്‍ മുഖര്‍ജി, അബൂതാഹിര്‍, സബീന യാസ്മിന്‍ എന്നിവരാണ് തൃണമൂലില്‍ ചേര്‍ന്നത്.

We use cookies to give you the best possible experience. Learn more