| Friday, 21st December 2018, 12:40 pm

മേഘാലയിലെ ഖനിയപകടം: കുടുങ്ങിയവരെ ജീവനോടെ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് സേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷില്ലോങ്: മേഘാലയിലെ കല്‍ക്കരി ഖനിക്കകത്ത് കുടുങ്ങിയ 15 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള സാധ്യത കുറവാണെന്ന് ദേശീയ ദുരന്ത പ്രതികരണ സേന. ഉണ്ടായിരിക്കുന്നത് വലിയ ദുരന്തമാണെന്നും രക്ഷപ്പെടാന്‍ സാധ്യത തുലോം കുറവാണെന്നും സേനയിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

അനധികൃത ഖനിയായതിനാല്‍ മുങ്ങല്‍ വിദഗ്ധരെ സഹായിക്കുന്നതിനായുള്ള മാപ്പില്ലാത്തത് തിരിച്ചടിയായി. വലിയ പമ്പുകള്‍കൊണ്ടുവന്ന് വെള്ളം വറ്റിക്കാന്‍ നോക്കുന്നുണ്ടെങ്കിലും ഇതുവരെ സാധ്യമായിട്ടില്ല. 320 അടിയുള്ള ഷാഫ്റ്റ് ഇറക്കിയപ്പോള്‍ 70 അടി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. വെള്ളവും കല്‍ക്കരിയും കലര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമാകുമെന്നാണ് സേനയുടെ വിലയിരുത്തല്‍.

ALSO READ:പൗരസ്വാതന്ത്രത്തിന് മേല്‍ ചാരക്കണ്ണുമായി കേന്ദ്രം; മൊബൈലും കമ്പ്യൂട്ടറുകളും നിരീക്ഷണത്തില്‍

നിലവില്‍ എട്ട് മുങ്ങല്‍ വിദഗ്ധരാണ് ഉള്ളത്. 70 അടി താഴ്ചയിലാണ് വെള്ളം. കല്‍ക്കരി കെട്ടിനില്‍ക്കുന്നതിനാല്‍ 40 അടി താഴ്ചയില്‍ കൂടുതല്‍ പോകാന്‍ ഇതുവരെ സാധിച്ചിട്ടില്ല. സാധാരണ ചെളിവെള്ളത്തില്‍ മൂന്നടിയില്‍ താഴെ കാഴ്ച ദുഷ്‌കരമാണ്.

ഖനിക്ക് സമീപമുള്ള നദിയില്‍ വെള്ളം കയറിയതാണ് പ്രധാനമായും തിരിച്ചടിയായത്. ഒരാഴ്ചയായി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണ്. ഇനി വെള്ളം വറ്റിക്കണമെങ്കില്‍ ഒരുമാസമെടുക്കും. അതിനാല്‍ ഖനിയിലുള്ളവരെ ജീവനോടെ പുറത്തെടുക്കാനുള്ള സാധ്യത കുറവാണെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു.

We use cookies to give you the best possible experience. Learn more