| Thursday, 16th October 2014, 2:18 pm

ഇസിസും അല്‍ഖ്വയ്ദയും ചേര്‍ന്ന് ഇന്ത്യയെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ഇസിസും അല്‍ഖ്വയ്ദയും ഇന്ത്യയെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ്. രണ്ട് ഗ്രൂപ്പുകളും ചേര്‍ന്ന് ആക്രമണം നടത്താനാണ് സാധ്യത എന്നാണ്‌ നാഷണല്‍ സെക്യൂരിറ്റി ഗ്രൂപ്പ്(എന്‍.എസ്.ജി) മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഗോവയും ബംഗളൂരുവും ആക്രമണ ഭീഷണിയുടെ നിഴലിലാണെന്നും എന്‍.എസ്.ജി മേധാവി നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മുംബൈ ആക്രമണം ഇതിന്റെ തുടക്കം മാത്രമായിരുന്നെന്നും അദ്ദേഹം പറയുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരിക്കും ആക്രമണം എന്നും ഏത് ആക്രമണങ്ങളെയും ചെറുക്കാന്‍ എന്‍.എസ്.ജി സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയ്ക്ക് ഭീഷണിയുണ്ടെന്ന് മുമ്പ് തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more