ലോകക്രിക്കറ്റിൽ ചരിത്രംക്കുറിച്ച് 14 വയസുകാരി; ലങ്കൻ മണ്ണിലെ പുത്തൻ താരോദയം
Cricket
ലോകക്രിക്കറ്റിൽ ചരിത്രംക്കുറിച്ച് 14 വയസുകാരി; ലങ്കൻ മണ്ണിലെ പുത്തൻ താരോദയം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th April 2024, 9:37 am

അണ്ടര്‍ 19 ത്രിരാഷ്ട്ര വനിത പരമ്പരയിലെ മത്സരത്തില്‍ ഇംഗ്ലണ്ട് വുമണ്‍സിനെതിരെ ശ്രീലങ്കയ്ക്ക് 108 റണ്‍സിന്റെ കൂറ്റന്‍ വിജയം.

ഗാലെ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 48.4 ഓവറില്‍ 226 പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് ഇന്നിങ്‌സ് 23.3 ഓവറില്‍ 118 റണ്‍സിന് അവസാനിക്കുകയായിരുന്നു.

ശ്രീലങ്കയുടെ ബൗളിങ്ങില്‍ ചമോദി പ്രബോട അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് നടത്തിയത്. 9.3 ഓവറില്‍ 42 റണ്‍സ് വിട്ടുനല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. 4.42 ആണ് താരത്തിന്റെ എക്കണോമി.

ഇംഗ്ലണ്ട് താരങ്ങളായ ജോഡി ഗ്രൂകോക്ക്, ചാള്‍സ് പാവലി, മിഡില്‍ വാര്‍ഡ്, മേരി ടൈലര്‍, അവ ലീ എന്നിവരെയാണ് പ്രബൊട പുറത്താക്കിയത്. ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ലങ്കന്‍ താരത്തെ തേടിയെത്തിയത്.

അണ്ടര്‍ 19 ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ 15 വയസ്സിനുള്ളില്‍ അഞ്ചു വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് ചാമോധി പ്രമോട സ്വന്തമാക്കിയത്. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് ബംഗ്ലാദേശ താരം നിഹാദുസ്മാന്‍ ആയിരുന്നു. 2013 വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ആയിരുന്നു ബംഗ്ലാദേശ് താരത്തിന്റെ ഈ നേട്ടം.

പ്രമോടക്ക് പുറമേ ദൈവമീ വിഹാങ്ക നാലു വിക്കറ്റുകളും വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്. 10 ഓവറില്‍ അല്പം മൂന്നറന്‍സ് വിട്ടുനല്‍കിയാണ് താരം നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കായി രശ്മിക സേവാണ്ടി 58 പന്തില്‍ 59 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഒമ്പത് ഫോറുകള്‍ ആയിരുന്നു രശ്മികയുടെ ബാറ്റില്‍ നിന്നും പിറന്നത്.

ഇംഗ്ലണ്ട് ബൗളിങ്ങില്‍ അമ്മു സുരേണുക, സോഫി സ്‌മെയില്‍, ചാള്‍സ് പാവ്‌ലി എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തി.

Content Highlight: Chamodi Praboda great performance against England