| Tuesday, 13th August 2024, 12:22 pm

ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് എന്റെ വിജയം വലിയ സന്ദേശമാണ്; ശ്രീലങ്കന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

വനിത ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വമ്പന്‍ വിജയമാണ് ചമാരി അത്തപ്പത്തിന്റെ നേതൃത്വത്തില്‍ ശ്രീലങ്ക സ്വന്തമാക്കിയത്. കഴിഞ്ഞ മാസം നടന്ന ഏഷ്യാ കപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 101.33 ശരാശരിയിലും 146.85 സ്ട്രൈക്ക് റേറ്റിലും ചമാരി 304 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ഇതോടെ ജൂലൈ മാസത്തെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡും താരത്തിന് നേടാന്‍ സാധിച്ചിരിക്കുകയാണ്. മാത്രമല്ല വനിതാ ഏഷ്യാ കപ്പില്‍ ആദ്യ സെഞ്ച്വറിയും സ്വന്തമാക്കി താരം പുതിയ ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

ഇത് മൂന്നാം തവണയാണ് താരം പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് സ്വന്തമാക്കിയത്. ചമാരിക്കാണ് ഏഷ്യാ കപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും നേടാന്‍ സാധിച്ചതും. ഈ തകര്‍പ്പന്‍ നേട്ടത്തില്‍ താരം സംസാരിക്കുകയും ചെയ്തിരുന്നു.

‘മൂന്നാം തവണയും ഐ.സി.സി വനിതാ താരമായി തെരഞ്ഞെടുക്കപ്പെട്ടതില്‍ എനിക്ക് സന്തോഷവും ബഹുമാനവുമുണ്ട്. എന്റെ സഹപ്രവര്‍ത്തകരുടെയും പരിശീലകരുടെയും പിന്തുണയോടെ നേടിയ എന്റെ ശ്രമങ്ങള്‍ക്ക് ഇത്തരമൊരു അംഗീകാരം ക്രിക്കറ്റ് ലോകം തുടര്‍ച്ചയായി അംഗീകരിക്കുകയാണ്.

എന്റെ രാജ്യത്തും മറ്റിടങ്ങളില്‍ ക്രിക്കറ്റ് കളിക്കുന്ന, കളിക്കാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് പെണ്‍കുട്ടികള്‍ക്ക് ഈ അംഗീകാരങ്ങള്‍ ഒരു നല്ല സന്ദേശം നല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കളിയോടുള്ള പ്രതിബദ്ധതയും അര്‍പ്പണബോധവും ഒരു ദിവസം ഫലം കാണും,’ ചമരി പറഞ്ഞു.

Content Highlight: Chamari Athapaththu Talking About Great Record Achievement

We use cookies to give you the best possible experience. Learn more