2024 വിമന്‍സ് ഏഷ്യ കപ്പില്‍ ശ്രീലങ്കയ്ക്ക് കൂറ്റന്‍ വിജയം. മലേഷ്യയെ 144 റണ്‍സിനാണ് ലങ്ക പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മലേഷ്യ 19.5 ഓവറില്‍ 45 റണ്‍സിന് പുറത്താവുകയായിരുന്നു.
സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ചമാരി അത്തപ്പത്തുവിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് ശ്രീലങ്ക മികച്ച ടോട്ടലിലേക്ക് നീങ്ങിയത്. 69 പന്തില്‍ പുറത്താവാതെ 119 റണ്‍സ് നേടി കൊണ്ടായിരുന്നു ചമാരിയുടെ തകര്‍പ്പന്‍ പ്രകടനം. 14 ഫോറുകളും ഏഴ് കൂറ്റന്‍ സിക്‌സുകളും ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത് 172.46 പ്രഹരശേഷിയിലാണ് താരം ബാറ്റ് വീശിയത്.
ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.
വിമണ്‍സ് ഏഷ്യാകപ്പില്‍ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കിയത്. വിമണ്‍സ് ഏഷ്യാ കപ്പില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണിത്.
ചമാരിക്ക് പുറമേ അനുഷ്‌ക സഞ്ജീവനി 24 പന്തില്‍ 31 റണ്‍സും ഹര്‍ഷിത സമരവിക്രമ 23 പന്തില്‍ 26 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. അനുഷ്‌ക നാല് ഫോറുകള്‍ നേടിയപ്പോള്‍ ഹര്‍ഷിത അഞ്ച് ഫോറുകളും സ്വന്തമാക്കി.
മലേഷ്യയുടെ ബൗളിങ്ങില്‍ ക്യാപ്റ്റന്‍ വിനിഫ്രഡ് ദുരൈസിങ്കം രണ്ട് വിക്കറ്റും സു അബിക മണിവണ്ണന്‍, മഹിറ ഇസത്തി ഇസ്മായില്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ശ്രീലങ്കയുടെ ബൗളിങ്ങില്‍ ശശിനി ശിഹാനി മൂന്ന് വിക്കറ്റും കവിഷ ദില്‍ഹാരി,കാവ്യാ കാവിന്ദി എന്നിവര്‍ രണ്ട് വിക്കറ്റും വീതവും നേടി മികച്ച പ്രകടനം നടത്തി. ഇനോഷി പ്രിയദര്‍ശിനി, അമ കാഞ്ചന എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.
Content Highlight: Chamari Athapaththu Create a New Record