കൊളംബോ: ക്രിക്കറ്റില്‍ പുത്തല്‍ ഷോട്ടുകള്‍ക്കും പുത്തന്‍ ശൈലികള്‍ക്കും താരങ്ങള്‍ ശ്രമിക്കാറുണ്ട്. ഒട്ടുമിക്കവയും വിജയം കാണുകയും ആരാധകരുടെ കയ്യടി വാങ്ങിക്കൂട്ടുകയും ചെയ്തിട്ടുമുണ്ട്. എന്നാല്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും മോശപ്പെട്ട ഷോട്ടിന് ശ്രമിച്ച് നാണം കെട്ടിരിക്കുകയാണ് ശ്രീലങ്കന്‍ താരം ചമര സില്‍വ.
Also Read: 37 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് സിംബാവെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ രാജി വെച്ചു
എം.എ.എസ് യൂനിച്ചെല്ലയും ടി.ജെ ലങ്കയും തമ്മില്‍ കൊളംബോയില്‍ വെച്ച നടക്കുന്ന മെര്‍ക്കന്റൈന്‍ പ്രീമിയര്‍ ലീഗീലാണ് ക്രിക്കറ്റ് ചരിത്രത്തിലെ നൂറ്റാണ്ടിന്റെ ദുരന്തം പിറന്നത്. 37 കാരനായ സില്‍വ കളിയില്‍ സ്റ്റമ്പ് ഉണ്ടെന്ന കാര്യം മറന്നു. ബൗളര്‍ ബൗള്‍ ചെയ്യാന്‍ തുടങ്ങിയതും ചമര സില്‍വ സ്റ്റമ്പും മറികടന്ന് സ്‌കൂപ്പ് ഷോട്ടിനായി കീപ്പറിനടുത്തേക്ക് ഓടുകയായിരുന്നു എന്നാല്‍ ലക്ഷ്യം തെറ്റാതെ വന്ന പന്ത് കുറ്റിതെറിപ്പിക്കുകയായിരുന്നു.
താരത്തിന്റെ ചമ്മലിന് കുറവൊന്നുമുണ്ടായില്ല. വീഡിയോ പുറത്തെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ ആഘോഷം തുടങ്ങി. ട്രോളുകളുടെ പെരുമഴയാണ് ആരാധക വൃന്ദം സില്‍വക്ക് സമ്മാനിച്ചത്.
വാതുവെപ്പിനെ തുടര്‍ന്ന് ചമര സില്‍വയെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും രണ്ട് വര്‍ഷം വിലക്കുകയും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ടീമില്‍ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രാദേശിക ലീഗില്‍ കളിക്കാന്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സമ്മതിച്ചിരുന്നു.
#MercantileCricket | Chamara Silva attempting an outrageous shot in a Mercantile match between MAS Unichela and Teejay Lanka at P. Sara Oval. pic.twitter.com/tSCX6OxEqv
— Damith Weerasinghe (@Damith1994) November 20, 2017